കോട്ടയം : കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കെ എസ് യു ജില്ലാ പ്രസിഡൻ്റിന് നേരെ ആക്രമണം. ജില്ലാ പ്രസിഡൻ്റ് കെ.എൻ നൈസാമിനെയാണ് ഒരു വിഭാഗം എസ് എഫ് ഐ – ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ കാഞ്ഞിരപ്പള്ളിയിൽ വച്ചായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി ടൗണിൽ വച്ച് ക്രൂരമായ മർദ്ദനത്തിന് ഇരയായ നൈസാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ് എഫ് ഐ – ഡി വൈ എഫ് ഐ പ്രവർത്തകരുടെ അക്രമണത്തിൽ ഇദേഹത്തിൻ്റെ തലയ്ക്കാണ് പരിക്കേറ്റത്. ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാമിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് ഒക്ടോബർ ഒന്ന് ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തും.