കറുകച്ചാല്‍: നടുറോഡില്‍ യുവതിക്കു നേരേ ആക്രമണം. കറുകച്ചാല്‍ ടൗണില്‍ ഇന്നലെ രാവിലെ 10നാണ് സംഭവം. പാമ്ബാടി സ്വദേശിനിക്കു നേരേയാണ് ആക്രമണമുണ്ടായത്.നെടുംകുന്നം സ്വദേശിയാണ് യുവതിയെ ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ യുവതിയുടെ മൂക്കിലൂടെയും വായിലൂടെയും രക്തമൊഴുകി. കറുകച്ചാല്‍-മണിമല റോഡില്‍ ആയുർവേദ മരുന്നുകടയ്ക്കു സമീപമായിരുന്നു സംഭവം. കൂട്ടുകാരിയുമൊത്ത് നടന്നുവരുമ്ബോള്‍ യുവതിയെ ഇയാള്‍ ആക്രമിക്കുകയായിരുന്നു. സമീപത്തുള്ള വ്യാപാരികള്‍ യുവതിയെ കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു ചികിത്സ നല്കി. കറുകച്ചാല്‍ പോലീസെത്തി അക്രമിയെ പിടികൂടി. എന്നാല്‍, യുവതിക്ക് പരാതിയില്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ലെന്നു പോലീസ് പറഞ്ഞു. മയക്കുമരുന്നിന് അടിമയായി ടൗണില്‍ക്കൂടി അലഞ്ഞുനടക്കുന്ന ഇയാള്‍ സ്ഥിരം ശല്യക്കാരനാണെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു. ഇയാളെ വെറുതേവിട്ട പോലീസിന്റെ നടപടിയില്‍ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.