കുറിച്ചി : കാർഷിക സമൃദ്ധിയാണ് രാജ്യപുരോഗതിയുടെ ഏറ്റവും പ്രധാന അടയാളമെന്ന് കെ.എൻ.എം. കർഷക വേദി യോഗം അറിയിച്ചു. കുറിച്ചി കെ.എൻ.എം. പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വ്യത്യസ്ത കാർഷിക മേഖലകളിൽ പ്രവർത്തനങ്ങൾ നടത്തുന്നവരെ ആദരിച്ചു. ലൈബ്രറി പ്രസിഡണ്ട് ടി.എസ്. സലിം അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് സംസ്ഥാന സർക്കാരിൻ്റെ മികച്ച മത്സ്യകർഷകനായി തെരഞ്ഞെടുത്ത മാത്തുകുട്ടി വി.തറയിൽ, സ്വന്തം മായി കൃഷിഭൂമിയില്ലാഞ്ഞിട്ടും 50 വർഷമായി കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ടി.കെ.കുട്ടപ്പൻ, വിവിധ ഇനം കാർഷിക വിളകൾ ഗാർഹിക ചുറ്റുപാടിൽ കൃഷി ചെയ്തു വരുന്ന റേച്ചൽ തോമസ് എന്നിവരെ പൊന്നാടയും പണക്കിഴിയും നൽകി ആദരിച്ചു. യോഗത്തിൽ സെക്രട്ടറി എൻ.ഡി. ബാലകൃഷ്ണൻ, ടി.കെ.ബിജോ ഉദയചന്ദ്രൻ, പി. ആർ. ബാലകൃഷ്ണപിള്ള, നിജുവാണിയപുരയ്ക്കൽ സുജാത സദാശിവൻ, കെ.എൽലളിതമ്മ, പി.വി. ജോർജ്, മിനി തോമസ്, കെ.എ.ബാബു, കെ. എം. സഹദേവൻ, പി.പി. മോഹനൻ ,സുരേന്ദ്രൻ സുരഭി , ഹരിദേവ് എം.എസ്. എന്നിവർ ആശംസകൾ അറിയിച്ചു. ആദരവ ഏറ്റുവാങ്ങിയവർ കാർഷിക അനുഭവങ്ങൾ പങ്കുവച്ചു. ഉത്രാടതലേന്ന് നാടൻ പച്ചക്കറി ചന്ത സംഘടിപ്പിക്കാൻ കെ.എൻ.എം. കർഷക വേദി തീരുമാനിച്ചു.