കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 14 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് അയ്യംപാറ കവല, തലനാട് ടവർ,തേവരുപാറ ടൗൺ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജെയ്കോ ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചകിരി, പ്ലാമൂട്,പുന്നമൂട് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന സന്തോഷ് ക്ലബ്, മൂഴിപ്പാറ, കുഴിമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടി ലൈൻ വർക്ക് നടക്കുന്നതിനാൽ കുഴിയാലിപ്പടി, ക്രൈസ്റ്റ് റബർ, ചാഴിശ്ശേരി റബ്ബർ,പെരുമാലിൽ റബേഴ്സ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന എല്ലാം കൺസുമർകൾക്കും ഒന്ന് മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. കോട്ടയം പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടി ലൈൻ വർക്ക് നടക്കുന്നതിനാൽ പൊന്നപ്പൻസിറ്റി, കാട്ടാംകുന്നു, കണ്ണൻകുളം. ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന എല്ലാം കൺസുമർകൾക്കും 9.00 മുതൽ 5.00 വരെ വൈദ്യുതിമുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ വാളകം, കോലാനി, ഇരുമാപ്ര, മോസ്കോ, ചേലക്കുന്ന്, പെരിങ്ങാലി, മേലുകാവ് ചർച്ച് എന്നീ പ്രദേശങ്ങളിൽ രാവിലെ 8.30 മുതൽ 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേരുംമൂട്ടിൽകടവ്, പാലക്കലോടിപ്പടി, ആക്കാംകുന്ന്, പേരച്ചുവട് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചു പാലം, ഹരികണ്ഠമംഗലം -1 & 2, 78 -ൽ തറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.