കോട്ടയം ; ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 18 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചക്രംപടി, ഞൊങ്ങിനിക്കരി, ബാങ്ക്പടി, ആർ എ ആർ എസ് എന്നി ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മോസ്കോ, പൊൻ പുഴ, പഴയബ്ലോക്ക്, ഗുഡ് ഷെപ്പേർഡ് , തെങ്ങണാ ടെമ്പിൾ തെങ്ങണാ,കോട്ടപ്പുറം, പുന്നക്കുന്ന് എന്നീ ട്രാൻ ഫോർമറുകളിൽ 9.30 മുതൽ 5 വരെയും വക്കീൽപടി ട്രാൻസ്ഫോർമറിൽ രണ്ട് മുതൽ5.30 വരെയും വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പനച്ചിക്കാട്, അമ്പാട്ടുകടവ്, കച്ചേരിക്കവല എന്നി ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആർ ഐ ടി, ഐ ഐ എം സി , പി ടി എം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണിയാന്മല ട്രാൻസ്‌ഫോമറിന്റെ പരിധിയിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പനച്ചിക്കാട്, കച്ചേരി കവലാ , അബാട്ട് കടവ് ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുഴിമറ്റം, കാവനാടി, കൂമ്പാടി, മന്ദിരം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെയും അഞ്ചൽകുറ്റി, ചെറുവേലിപ്പടി, കുട്ടനാട്, ചാമക്കുളം, മിഷൻപള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈതമറ്റം, റബർ ബോർഡ് ജംഗ്ഷൻ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ ലൈനിലെ ടച്ചിങ് വെട്ടുന്ന് ജോലി നടക്കുന്നതിനാൽ രാവിലെ 8.15 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ ശ്രായം ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.