പഞ്ചായത്തിലെ തെരുവ് വിളക്കുകൾ കണ്ണടച്ചു. വണ്ടൻപതാൽ ഫോറെസ്റ്റ് സ്റ്റേഷൻ മുതൽ പനക്കച്ചിറ വരെയാണ് തെരുവ് വിളക്കുകൾ തെളിയാത്തത് 

കോട്ടയം : പഞ്ചായത്തിലെ തെരുവ് വിളക്കുകൾ കണ്ണടച്ചു. വണ്ടൻപതാൽ ഫോറെസ്റ്റ് സ്റ്റേഷൻ മുതൽ പനക്കച്ചിറ വരെയുള്ള തെരുവ് വിളക്കുകൾ പകുതിയും പ്രവർത്തനരഹിതമായി. തേക്കിൻ കൂപ്പിലെ റോഡുകളിൽ കൂടി സഞ്ചരിക്കുന്നവർക്ക് സന്ധ്യയായാൽ ആശ്രയം തെരുവ് വിളക്കുകളാണ്.ഇവ മിഴി പൂട്ടിയതോടെ രാത്രി യാത്രികർ ബുദ്ധിമുട്ടിലായി. ജോലി കഴിഞ്ഞും പഠനം കഴിഞ്ഞും വീട്ടിലേക്ക് ടോർച്ച് തെളിച്ച് വരേണ്ട സ്ഥിതി. സന്ധ്യയായാൽ തെരുവ് നായകളും ഇഴ ജന്തുക്കളും റോഡ് കയ്യടക്കും. കാൽനടയായി വരുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.

Advertisements

പ്രേദേശത്ത് വഴി വിളക്കുകൾ പ്രവർത്തനരഹിത മായതോടെ മലയോരമേഖലയിലെ മാലിന്യം തള്ളൽ കേന്ദ്രമായി മാറുകയാണ് വണ്ടൻപതാൽ തേക്കിൻകൂപ്പ്. കഴിഞ്ഞ ദിവസം കോഴി മാലിന്യങ്ങളും കേറ്ററിങ് അവശിഷ്ടങ്ങളും തള്ളിയതിനാൽ ദുർഗന്ധം നിറഞ്ഞ വഴിയിൽ യാത്ര പോലും ദുരിതമാകുന്നു. വനം വകുപ്പ് ഓഫിന് അര കിലോമീറ്റർ അടുത്താണ് അവസാനമായി മാലിന്യം തള്ളിയത്. കൂപ്പിലെ മാലിന്യം സമീപത്തെ തോട്ടിലൂടെ ഒഴുകി വീണ്ടും ജനവാസ മേഖലയിലേക്ക് എത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുണ്ടക്കയം– കോരുത്തോട് – കുഴിമാവ് ശബരിമല പാതയിൽ വണ്ടൻപതാൽ കഴിഞ്ഞാണ് കോരുത്തോട് പഞ്ചായത്തിന്റെ പ്രദേശമായ തേക്കിൻകൂപ്പ് ആരംഭിക്കുന്നത് മൂന്ന് കിലോമീറ്ററോളം വിജനമായ ഈ പ്രദേശത്ത് മാലിന്യംതള്ളൽ സംഭവങ്ങൾ ഇത് പുതുമയുള്ള കാര്യമല്ല. രണ്ട് വളവുകളിൽ ഒഴുകുന്ന ചെറിയ അരുവിയിൽ മുൻപ് മാലിന്യംതള്ളൽ വ്യാപകമായിരുന്നു.എന്നാൽ മാലിന്യത്തെത്തുടർന്നു തെരുവുനായ്ക്കൾ വർധിച്ചതോടെ പുലർച്ചെ നടക്കാനിറങ്ങിയാൽ നായ്ക്കളുടെ കടിയിൽ നിന്ന് ഓടി രക്ഷപ്പെടേണ്ട അവസ്ഥയാണ്. മൂന്നു കിലോമീറ്റർ റോഡിൽ വിനോദപദ്ധതികൾ എന്തെങ്കിലും നടപ്പാക്കിയാൽ ഏറെ ഗുണകരമാകും. ആളുകൾക്ക് വാഹനങ്ങൾ നിർത്തി വിശ്രമിക്കുന്നതിനുള്ള പദ്ധതികളും ആലോചിക്കണം.

Hot Topics

Related Articles