തലയോലപ്പറമ്പ് യൂണിയനിലെ5017ബ്രഹ്മമംഗലംഈസ്റ്റ്‌ ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവ ജയന്തി ദിനാചരണം നടത്തി

വൈക്കം : എസ് എൻ ഡിപി യോഗം കെ ആർ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ5017ബ്രഹ്മമംഗലംഈസ്റ്റ്‌ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ 170 ആമത്സംയുക്തഗുരുജയന്തിയുടെയൂണിയൻ തല ആഘോഷങ്ങൾ ഗുരുദേവക്ഷേത്രഅങ്കണത്തിൽ യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഭദ്രദീപം തെളിച്ചു കൊണ്ട് ഉൽഘാടനംചെയ്തു.ശാഖാ പ്രസിഡന്റ്‌ പി കെ വേണുഗോപാൽ അധ്യക്ഷതവഹിച്ചു. യൂണിയൻ കൗൺസിലർ പി കെ ജയകുമാർ, യൂണിയൻ കമ്മിറ്റി അംഗം അഡ്വ പി വി സുരേന്ദ്രൻ, ശാഖാ സെക്രട്ടറി വി സി സാബു, വൈസ് പ്രസിഡന്റ്‌ സി വി ദാസൻ,യൂത്ത് മൂവ്മെന്റ് നേതാക്കളായ അഭിലാഷ് രാമൻകുട്ടി, ഗൗതം സുരേഷ് ബാബു, വിമലശിവാനന്ദൻ,അമ്പിളി സനീഷ്, ഷീജബിജു,പുഷ്പസോനാഭവൻ, ജിസോമൻ, എം ആർ.മണി,പിജി.രാമചന്ദ്രൻ, സാബുശാന്തി തുടങ്ങിയവർ വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles