കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 20 ശനിയാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വാഗമൺ കുരിശുമല,കാരികാട് ടോപ്പ്, വെള്ളികുളം,മാർമല,ഒറ്റയീട്ടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ വരുന്ന കണ്ടംകാവ് ട്രാൻസ്ഫോർമറിൻ്റെ പരിധിയിലുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീച്ചാൽ,ബെസ്റ്റ്ബോർമ, വികാസ് ,എസ്.എം. ഇ,ഐ.സി.യു.ബി. ആർ,തലപ്പാടി, സെൻറ് ജൂഡ് സ്കൂൾ, കുറ്റിക്കാട്ടുപടി, കല്ലുകാട്, കുരിശടി,കാനാൻ വില്ല, പെരുങ്കാവ് നമ്പർ വൺ, വാഴത്തറ ക്രഷർ, കൈതമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മുളങ്കുഴ, സിമൻ്റ് കവല, കാസിനോവ , പോളി ടെക്നിക്ക് എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണർകാട് ചർച്ച് ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ് സൺ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.