നിത്യാപയോഗ സാധനങ്ങളുടെ വിലക്കയറ്റം : അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻ്റ് എംപ്ലോയിസ്കോൺഗ്രസ് ധർണ നടത്തും 

കോട്ടയം : നിത്യാപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ ധർണ്ണ നടത്തും. അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻ്റ് എംപ്ലോയിസ്കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റി. സപ്ലൈകോ വഴി ഇരുപത്തഞ്ച് രൂപയ്ക്ക് ലഭ്യമായിരുന്ന അരി വില മുപ്പത് രൂപയായി വർദ്ധിപ്പിച്ച നടപടി കേരളത്തിലെ പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഓണക്കാലത്ത് സപ്ലെ കോ വഴി സബ്സിഡി നിരക്കിൽ നൽകി വരുന്ന അവശ്യസാധനങ്ങൾ ലഭ്യമാക്കണമെന്നും, ഇപ്പോൾ പൊതുവിപണിയെക്കാൾ കൂട്ടി വിൽക്കുന്ന സബ്സിഡി സാധനങ്ങളുടെ വില വർദ്ധനവ് പ്രതിഷേധാർഹമാണെന്നും ആയത് കുറക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് എസ് രാജീവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ശ്രീ തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ  എസ്. സുധാകരൻ നായർ, കെ.ജി ഹരിദാസ് , മഞ്ജു എം ചന്ദ്രൻ, അശോക് മാത്യു,  വി റ്റി സോമൻ കുട്ടി, ഷൈൻപാറയിൽ, മനുകുമാർ, ഗിരീഷ് അയ്മനം, ശശി തുരുത്തുമ്മേൽ, സക്കീർ ചങ്ങമ്പള്ളി, മണിലാൽ വിഷ്ണു ചെമ്മുണ്ടവള്ളി, എന്നിവർ ആശംസകൾ അർപ്പിച്ചു.

Advertisements

Hot Topics

Related Articles