കോട്ടയം കളത്തിപ്പടി ചിദംബരംപടിയിൽ മരം വീണ് വൈദ്യുതി ലൈനുകളും പോസ്റ്റും തകർന്നു; പ്രദേശത്ത് വൈദ്യുതി മുടങ്ങി; ഇന്നു മുഴുവൻ വൈദ്യുതി മുടങ്ങിയേക്കും

കോട്ടയം: കളത്തിപ്പടി ചിദംബരംപടിയിൽ മരം വീണ് വൈദ്യുതി ലൈനുകളും പോസ്റ്റും തകർന്നു. ചിദംബരം പടിയിലെ റോഡിൽ ഇന്ന് പുലർച്ചെയാണ് മരം വൈദ്യുതി ലൈനിനു മുകളിലേയ്ക്ക് വീണത്. ഇതേ തുടർന്ന് രണ്ട് വൈദ്യുതി പോസ്റ്റുകൾ പൂർണമായും, മൂന്നോളം പോസ്റ്റുകൾക്ക് ഭാഗീകമായും കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി ലൈനിനു മുകളിൽ മരം വീണതോടെ പ്രദേശം പൂർണമായും ഇരുട്ടിലായി. സംഭവം അറിഞ്ഞ് വിജയപുരം പഞ്ചായത്ത് അംഗം ലിബിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്ത് എത്തി മരം വെട്ടിമാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്. മരം വെട്ടിമാറ്റിയാലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ മണിക്കൂറുകൾ വേണ്ടിവരുമെന്നാണ് ലഭിക്കുന്ന വിവരം. വൈദ്യുതി ലൈൻ ഏതാണ്ട് പൂർണമായും തകരാറിലായിട്ടുണ്ട്. ഇത് കൂടാതെ വൈദ്യുതി പോസ്റ്റുകളും മാറ്റി സ്ഥാപിക്കേണ്ടി വരും.

Advertisements

Hot Topics

Related Articles