കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ മൂന്ന് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ മൂന്ന് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.  പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തലക്കുളം, വൈറ്റ് ഹൗസ്, മക്കുതറ, കാവുംപടി, ഇടത്തോട്ടു കാവ്, കാവുംപടി ടവർ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മഞ്ഞാടി അമ്പലം, ചെമ്പൻ കുഴി കിളിമല , പോരാളൂർ, ആനകുത്തി , പൊന്നപ്പൻ സിറ്റി, കാട്ടാംകുന്ന്, കണ്ണo കുളം എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ വൈദ്യുതി മുടങ്ങും.  കുമരകം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.  വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കുഴിമറ്റം കൊണ്ടോടിപ്പടി,അട്ടച്ചിറ,  എന്നീ ഭാഗങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇൻഡസ് ട്രാൻസ്ഫോമറിൽ രാവിലെ  9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  വെട്ടത്ത് കവല, ചേരുംമൂട്ടിൽ കടവ്, എറികാട് ,ആശ്രമം എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

Advertisements

Hot Topics

Related Articles