കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 25 ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം :  ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 25 ബുധനാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പുലിക്കുന്ന് ട്രാൻസ്ഫോർമറിൽ 

Advertisements

രാവിലെ 9.00 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ വിവിധ വർക്കുകൾ ഉള്ളതിനാൽ മൂന്നിലവ്, മൂന്നിലവ് ബാങ്ക്പടി, കടപുഴ, മരുതുംമ്പാറ, പട്ടികുന്നുപാറ, പയസ്മൗണ്ട് എന്നീ  ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളമ്പുകാട്ട് കുന്ന്, കണ്ണൻകുളങ്ങര, കാരോത്ത്കടവ് ,ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പള്ളിക്കുന്ന് ട്രാൻസ് ഫോമറിൽ  രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുങ്ങും.  തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുല്ലശ്ശേരി ,മെഡിക്കൽമിഷൻ, വില്ലേജ് ഓഫീസ്,എന്നീ ട്രാൻസ് ഫോർമറുകളിൽ 10 മുതൽ ഒരു മണി വരെയും പൂവത്തും മൂട്, തൂമ്പുങ്കൽ, നടക്കപ്പാടം എന്നീ ട്രാൻസ്ഫോർമറുകളിൽ12 മുതൽ അഞ്ച്  വരെയും വൈദ്യുതി മുടങ്ങും. 

 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നാൽപതിൻ കവല, പനക്കളം, സ്വാമികവല ടവർ, ഉദയ എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി  മുടങ്ങും.  ചങ്ങനാശ്ശേരി ഇലക്‌ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുട്ടമ്പേരൂർ, കാന്താരി, മോർകുളങ്ങര ബൈപ്പാസ്, കോപ്റ്റാക്, പി.പി ജോസ് റോഡ്, എസ് ബി കോളേജ്, അസംപ്ഷൻ കോളേജ്, എച്ച് ടി എസ് ബി കോളേജ് , എച്ച് ടി – അസംപ്ഷൻ കോളേജ്, മൈത്രി സദനം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.  കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആർ എ ആർ എസ് , യു പി എസ്   ടവർ എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.  ചങ്ങനാശ്ശേരി 66 കെ.വി. സബ്സ്റ്റേഷൻ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചാലച്ചിറ, ബൈപ്പാസ്, ടൗൺ, പാലമറ്റം എന്നീ 11 കെ.വി. ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 10 മുതൽ വൈകീട്ട് അഞ്ച് വരെ ഭാഗീകമായോ പൂർണമായോ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ചേലമറ്റം പടി ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles