കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 27 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. ഭരണങ്ങാനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പഞ്ഞിക്കുന്നേൽ, ചൂണ്ടശ്ശേരി, ബേർവൽ, ചൂണ്ടശ്ശേരി പ്ലാത്തോട്ടം ഹോം , പ്ലാത്തോട്ടം ജിം , ചുണ്ടശ്ശേരി എഞ്ചിനീയറിംഗ് കോളേജ്, അരീക്കുന്ന്, വേഴങ്ങാനം സ്കൂൾ, മാതാ ഗ്രാനൈറ്റ് , വേഴങ്ങാനം, പാറയിൽ എച്ച് ടി. പാറയിൽ ഹോം, തേവർപാടം, എന്നീ ട്രാൻഫോർമറുകളിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 8:30 മുതൽ വൈകിട്ട് 4:30 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പോരാളൂർ, ആനകുത്തി
എന്നീ ട്രാൻഫോർമറുകളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങും. വാകത്താനം കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള , തൃക്കോതമംഗലം ടെംപിൾ, തൃക്കോതമംഗലം എൽ. പി. എസ്,എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയും, പാ ത്താമുട്ടം എൽ. പി. എസ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2മണി വരെയും വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടി ലൈൻ വർക്ക് നടക്കുന്നതിനാൽ,പടിഞ്ഞാറേക്കര,ചുങ്കം,ആംബ്രോസ് നഗർ,തേക്കും പാലം,എ എം റബ്ബർ, കരിമ്പാടം അഗ്രികൾച്ചർ,തൈപ്പറമ്പ് എന്നീ ട്രാൻസ്ഫോർമർ കളുടെ കീഴിൽ വരുന്ന എല്ലാ ഉപഭോക്താക്കൾക്കും രാവിലെ 9 മണി മുതൽ വൈകിട്ട് 5. 00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഐപിസി സെമിനാരി, മണിയമ്പാടം, മാടപ്പള്ളി ,ടി എസ് ആർ ,എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ് സൺ, ആശാഭവൻ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കേബിൾ വർക്ക് ഉള്ളതിനാൽ വെയിൽകാണാപാറ, എട്ടുപങ്ക് പ്രദേശങ്ങളിൽ രാവിലെ 10 മുതൽ രണ്ട് വരെ വൈദ്യുതി മുടങ്ങും.