കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ ആറ് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വഞ്ചിമല, ചീരാംകുഴി, എലിക്കുളം ബാങ്ക്, മടുക്കക്കുന്ന്, മഞ്ചക്കുഴി, കുരുവിക്കൂട്, താഷ്കന്റ് വായനശാല, ഏഴാം മൈൽ, തിയേറ്റർ പടി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റോഷൻ, ടെൻസിങ് , പെരുന്ന ടെമ്പിൾ, നിയർ ബൈ മാർട്ട്, ഡൈൻ, അമ്പ, വള്ളിക്കാവ്, പെരുന്ന വെസ്റ്റ്, പനച്ചിക്കാവ്, കൂട്ടുമ്മേൽ ചർച്ച്, പെരുമ്പുഴക്കടവ്, പൂവത്താർ, കക്കാട്ട് കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആശാഭവൻ, എടയാടി,ഏനാച്ചിറ, കുതിരപ്പടി, കുതിരപ്പടി ടവർ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഓട്ടപ്പുന്നക്കൽ, ഇരവുചിറ, ഇരവുചിറ ടവർ, പന്നിക്കോട്ടുപാലം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുതലപ്ര , കാഞ്ഞിരം ജെട്ടി , മാസ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം ,പയ്യപ്പാടി, വെള്ളു കുട, .മക്രോണി പാലം, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ പെരിങ്ങാലി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ നാല് വരെ വൈദ്യുതി മുടങ്ങും.