മലപ്പുറം പെരിന്തൽമണ്ണയിൽ കൈക്കൂലി വാങ്ങുന്നതിനിടെ റെവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ : പിടിയിലായത് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ 

മലപ്പുറം : പെരിന്തൽമണ്ണ നഗരസഭയിലെ റെവന്യു ഇൻസ്പെക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ. റെവന്യു ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ എം.പി യെയാണ് കൈക്കൂലി വാങ്ങവേ   വിജിലൻസ് പിടികൂടിയത്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്ന നടപടികൾക്കായി 2000/- രൂപ കൈക്കൂലിയാണ് ചോദിച്ച് വാങ്ങിയത്. പെരിന്തൽമണ്ണ മുൻസിപ്പാലിറ്റി പരിധിയിൽ പരാതിക്കാരൻ്റെ മകൾ വാങ്ങിയ വസ്തുവിൽ ഉള്ള വീടിൻ്റെ ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിലേക്ക് ഈ മാസം ഒൻപതാം തിയതി അപേക്ഷ സമർപ്പിച്ചിരുന്നു. പല പ്രാവശ്യം ഓഫീസിൽ ചെല്ലുമ്പോഴും ഉണ്ണികൃഷ്ണൻ തിരക്കാനെന്നും നാളെ വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ ഓഫീസിൽ ചെന്നപ്പോൾ സ്ഥല പരിശോധനക്കായി ബുധനാഴ്ച വരാമെന്നും, വരുമ്പോൾ 2000/- രൂപ കൈക്കൂലി വേണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം വിജിലൻസ് വടക്കൻ മേഖല പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് മലപ്പുറം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഫിറോസ് എം ഷെഫിക്കിൻ്റെ നേതൃത്വത്തിലുള്ള സംഘം കെണിയൊരുക്കി വൈകിട്ട് 5.00 മണിയോടെ സ്ഥല പരിശോധനക്ക് ശേഷം പരതിക്കാരനിൽ നിന്നും

Advertisements

ഉണ്ണികൃഷ്ണൻ 2000/- രൂപ വാങ്ങവേ പിടിയിലാവുകയായിരുന്നു. വിജിലൻസ് വിജിലൻസ് സംഘത്തിൽ പോലീസ് ഇൻസ്പെക്ടർ ഗിരീഷ് കുമാർ, പോലീസ് സബ് ഇൻസ്പെക്ടർമാരായ ശ്രീനിവാസൻ, സജി, മോഹന കൃഷ്ണൻ മധുസൂധനൻ, പോലീസ് ഉദ്യോഗസ്ഥരായ വിജയകുമാർ, അഭിജിത്ത്, രാജീവ്, സന്തോഷ്, സുബിൻ, രത്നകുമാരി എന്നിവരുമുണ്ടായി. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി. കെ വിനോദ്കുമാർ  ജനങ്ങളോട് അഭ്യർത്ഥിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.