അയ്മനം കഥകളി ആസ്വാദക വേദിയുടെ നിഴൽകുത്ത് കഥകളി മെയ് 26 ന് 

കോട്ടയം:  കഥകളി ആസ്വാദകവേദി, അയ്മനത്തിൻ്റെ ആഭിമുഖ്യത്തിൽ മെയ് 26 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് അയ്മനം ശ്രീ നരസിംഹസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൻ നിഴൽകുത്ത് കഥകളി അരങ്ങേറും.  പ്രഗത്ഭ കഥകളി വേഷക്കാരായ കലാ. രവികുമാർ ദുര്യോധനനായും, ത്രിഗർത്തനായ് ഹരി. ആർ. നായരും, ഭാരത മലയനായ് കലാ. രാമചന്ദ്രൻ ഉണ്ണിത്താനും, മന്ത്രവാദിയായ് കോട്ടയ്ക്കൽ ദേവദാസും, മലയത്തിയായ് കലാ. അനിൽ കുമാറും രംഗത്ത് വരും.  ചെണ്ടയിൽ കലാ. വേണു മോഹനും, കലാ. ശ്രീഹരിയും, മദ്ദളത്തിൽ കലാനിയം മനോജും, ആ.എൽ.വി സുദേവ് വർമ്മയും ആണ്.  

Advertisements

അയ്മനത്തെ കലാസ്വാദകരായ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റ്റി.ഡി. ജയകുമാർ വി.പി. ശ്രീരാമൻ പരമേശ്വര കൈമൾ ഗോപീകൃഷണൻ , വടക്കേടം എന്നിവർ ക്ഷേത്രകലകളുടെ  നടത്തിപ്പിനായി ചേർന്നുണ്ടാക്കിയ വേദിയാണ് ആസ്വാദക വേദി.  2013 ൽ രൂപം കൊടുത്ത വേദി ക്ഷേത്രകലകളായ കഥകളി, കൂത്ത്, ഓട്ടൻ തുള്ളൻ, അഷ്ടപദി, കൃഷ്ണനാട്ടം കൂടിയാട്ടം തുടങ്ങിയ കലാരൂപങ്ങൾക്ക് പ്രോത്സാഹനം നൽകുന്നു.  ആസ്വാദക വേദിയുടെ ഇരുപത്തിയഞ്ചാമത് പരിപാടിയാണ് നിഴൽകുത്ത്.  കഥകളി ആസ്വാദകരെ മെയ് 26 വൈകിട്ട് 7 മണിക്ക് അയ്മനത്തേക്ക്  സ്വാഗതം ചെയ്യുന്നു.  അയ്മനം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിൽ മെയ് 22 മുതൽ 29 വരെ നടന്ന് കൊണ്ടിരിക്കുന്ന ഭാഗവത സപ്താഹത്തിൻ്റെ നാലാം ദിവസം വൈകിട്ടാണ് കഥകളി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.