കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 29 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചാമപ്പാറ, വെള്ളാനി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഞ്ഞാടി സി എസ് ഐ, വലിയപള്ളി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണാടിയുറുമ്പു, വട്ടമല ക്രഷർ, ഭാഗങ്ങളിൽ രാവിലെ 08.00 മുതൽ 05.00 വരെ സപ്ലൈ മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ നരിമറ്റം, നെല്ലാപ്പാറ, പഴുക്കാക്കാനം, പഴുക്കാക്കാനം ടവർ, വെള്ളറ, മങ്കൊമ്പ് ഗ്രാനൈറ്റ്, മങ്കൊമ്പ് അമ്പലം എന്നീ ട്രാൻസ്ഫോർമറകളുടെ പരിധികളിൽ 8.30 മുതൽ 5 വരെയും ലൈനിൽ സ്പേസർ ഇൻസേർഷൻ ഉള്ളതിനാൽ വി.ഐ.പി കോളനി, താഴത്ത് നടക്കൽ, നടക്കൽ മിനി, മിനി ഇൻഡസ്ട്രിയൽ ഏരിയ, മുണ്ടക്കപ്പറമ്പ് എന്നീ സ്ഥലങ്ങളിൽ 9.30 മുതൽ 5.30 വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന കൈതയിൽ കുരിശ്, ഇരുപതിൽ ചിറ, മാളികകടവ് ബ്രിഡ്ജ്, മാളിക കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മണി മുതൽ വൈകുന്നേരം 4 മണി വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വാര്യത്തുകുളം, വാര്യർ സമാജം, മലേപറമ്പ്, മഞ്ചാടിക്കര, കാർത്തിക, കാക്കാംതോട്
, വാണി ഗ്രൗണ്ട്, വണ്ടിപ്പേട്ട, ഗ്രീൻവാലി ( വണ്ടിപ്പേട്ട – 2 ) , പറാൽ ചർച്ച്, പറാൽ എസ് എൻ ഡി പി , പാലക്കളം, കുമരങ്കരി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഫ്രഞ്ച്മുക്ക് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം, വെള്ളുകുട്ട ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.