കോട്ടയം : ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 24 ചൊവ്വാഴ്ച, രാവിലെ 9 മണി മുതൽ കോട്ടയം ജില്ല കേരള ചിത്രകലാ പരിഷത്ത്, കോട്ടയം സെന്റ് ആൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ രചനാ ക്യാമ്പ് നടത്തുന്നതാണ്. യുപി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി ക്ലാസ്സുകളിലെ കുട്ടികളോടൊപ്പം കെ.സി.പി ആർട്ടിസ്റ്റുമാർ ക്യാമ്പിൽ പങ്കെടുക്കുന്നതാണെന്നും, പങ്കെടുക്കുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റും മികച്ച മൂന്ന് പോസ്റ്റർ ഡിസെെനുകൾക്ക് സമ്മാനങ്ങളും നൽകുന്നതാണെന്നും കേരള ചിത്രകലാ പരിഷത്ത് കോട്ടയം ജില്ലാ പ്രസിഡന്റ് റോയ് എം തോട്ടം, സെക്രട്ടറി ഉഷാകുമാരി എന്നിവർ അറിയിച്ചു .
Advertisements