വായനയുടെ വാതായനം തുറന്നിട്ട്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും

കാഞ്ഞിരപ്പള്ളി: വായനയുടെ വാതായനം തുറന്നിട്ട്‌ ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും. വായനദിനത്തോടനുബന്ധിച്ച്‌ സ്‌കൂളിലെ ഒന്നാം ക്ലാസ്സ്‌ മുതല്‍ പന്ത്രണ്ടാം ക്ലാസ്സ്‌ വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപക – അനധ്യാപകരും വായനയ്‌ക്കായി പതിനഞ്ച്‌ മിനിറ്റ്‌ മാറ്റിവച്ചു. സ്‌കൂളുമുഴുവന്‍ വായനയ്‌ക്കായി ഒരേസമയം തലകുനിച്ചത്‌ പുതിയൊരനുഭവമായി. ഓരോരുത്തരും തങ്ങള്‍ക്കുള്ള പുസ്‌തകങ്ങള്‍ കരുതുകയായിരുന്നു.

Advertisements

വായനദിനത്തിന്റെ ഭാഗമായി കവിതാ രചന, പോസ്റ്റര്‍ ഡിസൈനിംങ്‌, ക്യാപ്‌ഷന്‍ റൈറ്റിംങ്‌ തുടങ്ങി വിവിധ മത്സരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചു. ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി ലക്ഷ്‌മി പാര്‍വ്വതി അനില്‍ വായനദിന സന്ദേശം നല്‍കി. സ്‌കൂള്‍ ലൈബ്രറിയുടെ നേതൃത്വത്തിലാണ്‌ പരിപാടികള്‍ സംഘടിപ്പിച്ചത്‌. പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്‌, ലൈബ്രറേറിയന്മാരായ ജിന്‍സ്‌ മാത്യു, ഗേളി ഗോപിനാഥ്‌ എന്നിവര്‍ വായനദിന പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

Hot Topics

Related Articles