ഡോ. കെ. ആർ. നാരായണൻ : രാഷ്ട്രപതിമാർക്കിടയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സാധാരണക്കാരുടെ രാഷ്‌ട്രപതി

കോട്ടയം : നയതന്ത്ര തലത്തിലും രാഷ്ട്രീയത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു മുൻ രാഷ്‌ട്രപതി ഡോ. കെ. ആർ. നാരായണൻ എന്ന് അദ്ദേഹത്തിന്റെ മുൻ പ്രസ്സ് സെക്രട്ടറിയും യു എ ഇ ലെ മുൻ ഇന്ത്യൻ സ്ഥാനാപതിയുമായ ടി. പി. സീതാറാം ഐ എഫ് എസ് അഭിപ്രായപ്പെട്ടു. കോളേജ് ചരിത്ര വിഭാഗത്തിന്റെ ( History Departmemt ) പ്ലാറ്റിനം ജൂബിലി ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഡോ. കെ. ആർ. നാരായണൻ അനുസ്മരണ പ്രഭാഷണത്തിലാണ് അദ്ദേഹം ഓർമ്മകൾ പങ്കുവെച്ചത്.

Advertisements

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി തിരഞ്ഞെടുപ്പുകളിൽ സാധാരണക്കാരോടൊപ്പം ക്യൂ നിന്ന് വോട്ട് ചെയ്ത അദ്ദേഹത്തെ ‘സിറ്റിസൺസ് പ്രസിഡന്റ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടും ഭരണഘടനയുടെ നാല് ചുവരുകൾക്കുള്ളിൽ നിന്നുകൊണ്ട് കൈകൊണ്ട് തീരുമാനങ്ങൾ അടിസ്ഥാനപ്പെടുത്തി അദ്ദേഹത്തെ ‘വർക്കിംഗ് പ്രസിഡന്റ്’ എന്നും വിശേഷിപ്പിക്കുന്നു. താൻ എടുക്കുന്ന തീരുമാനങ്ങളെ പൊതുസമൂഹത്തിന് മാധ്യമങ്ങളിലൂടെ അറിയിക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിരുന്ന അപൂർവ്വം രാഷ്ട്രപതിമാരിൽ ഒരാളായിരുന്നു ഡോ. കെ. ആർ. നാരായണൻ എന്ന് അദ്ദേഹം ഓർമ്മിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

70- കളിൽ നയതന്ത്രജ്ഞൻ എന്ന നിലയിൽ ഇന്ത്യ ചൈന ബന്ധം മെച്ചപ്പെടുത്തുവാൻ അദ്ദേഹം ഏറെ ശ്രമിച്ചിരുന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അഞ്ചു ശോശൻ ജോർജ്, വൈസ് പ്രിൻസിപ്പൽ ഡോ. റീനു ജേക്കബ്, ബർസാർ റവ. ഡോ. ഷിജു ജോൺ സാമുവേൽ, ചരിത്ര വിഭാഗം മേധാവി ഡോ. സുമി മേരി തോമസ്, പ്രൊഫ. രാധിക ജി,പൊളിറ്റിക്സ് വകുപ്പ് മേധാവി പ്രൊഫ. അശോക് അലക്സ്‌ ലൂക്ക് തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles