കൂരോപ്പട : കൂരോപ്പട ഗ്രാമ പഞ്ചായത്തിന്റെ 2024 – 2025 ജനകീയാസൂത്രണ വാർഷിക പദ്ധതി 100 % പൂർത്തീകരിച്ച നിർവ്വഹണ ഉദ്യോഗസ്ഥരെ പഞ്ചായത്ത് ഭരണ സമിതി അനുമോദിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.എം ജോർജ്, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട , ആശാ ബിനു, പഞ്ചായത്ത് സെക്രട്ടറി എസ്. സുനിമോൾ, പഞ്ചായത്ത് എഞ്ചിനീയർ കെ.ബി ധന്യ തുടങ്ങിയവർ പ്രസംഗിച്ചു.
നിർവ്വഹണ ഉദ്യോഗസ്ഥരായ എസ്.സുനിമോൾ (സെക്രട്ടറി), കെ.ബി ധന്യ(അസി. എഞ്ചിനീയർ), ഡോ. ടീനാ ചിനു തോമസ് (അലോപ്പതി), ഡോ. എസ്.ബിന്ദു (ആയൂർവ്വേദം), ഡോ. ജെ. ജയമോൾ (ഹോമിയോ), സി.എൻ സിന്ധു (അസി. സെക്രട്ടറി) റ്റി.രാജേഷ്, അലക്സ് ജോർജ് (ഗ്രാമസേവകർ), സുനിതകുമാരി ( ഗവ. എൽ.പി സ്കൂൾ), ഡോ. ലിൻഡാ ജോർജ് (വെറ്ററിനറി), അമലാ മേരി ജോർജ് (കൃഷി), എസ് ഷഹനാ (ഐ.സി.ഡി.എസ് ) അഖിൽ ദേവ് (ക്ഷീര വികസനം) എന്നിവരെയും കെട്ടിട നികുതി 100% പിരിവ് പൂർത്തീകരിച്ച പഞ്ചായത്ത് അംഗങ്ങളായ അമ്പിളി മാത്യൂ, സന്ധ്യാ ജി നായർ, മഞ്ജു കൃഷ്ണകുമാർ, അനിൽ കൂരോപ്പട, ദീപ്തി ദിലീപ് എന്നിവരെയും ജീവനക്കാരായ റ്റി.എം മധു , സി. നവമി, രേഷ്മ ജെ.എസ്, ബി. പവിത്ര, ടോബിൻ ടോം തുടങ്ങിയവരെയും സമ്മേളനത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു.
കൂരോപ്പടയുടെ വാർഷിക പദ്ധതിയിൽ 100 % നേട്ടം ; സ്നേഹാദരവ് നൽകി

Advertisements