വൈക്കം നായർ മഹാസമ്മേളനം 13 ന് : പതാക ദിനം ആചരിച്ചു

ഫോട്ടോ:
വൈക്കം താലൂക്ക് നായർ മഹാസമ്മേളനത്തിന് മുന്നോടിയായി ബീച്ച് മൈതാനിയിൽ തീർക്കുന്ന പന്തലിൻ്റെ കാൽനാട്ടുകർമ്മം പ്രസിഡൻ്റ് പി.ജി.എം നായർ കാരിക്കോട് വൈസ് പ്രസിഡൻ്റ് പി.വേണുഗോപാൽ, സെക്രട്ടറി അഖിൽ.ആർ. നായർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു

Advertisements

വൈക്കം:
താലൂക്ക് എൻ എസ് എസ് യൂണിയൻ 13ന് നടത്തുന്ന നായർ മഹാസമ്മേളനത്തിന്റെ മുന്നോടിയായി യൂണിയൻ ആസ്ഥാനത്തും യൂണിയനിലെ 13 മേഖലകളിലും 97 കരയോഗങ്ങളിലും എൻ എസ് എസ് പതാക ഉയർത്തി.വൈക്കം യൂണിയനിൽ പ്രസിഡൻ്റ് പി.ജി.എം.നായർ കാരിക്കോട് പതാക ഉയർത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ,സെക്രട്ടറി അഖിൽ ആർ.നായർ, ഭാരവാഹികളായ പി.എൻ. രാധാകൃഷ്ണൻ, ബി.ജയകുമാർ,ബി. അനിൽകുമാർ,എസ്. മുരുകേശ്,എം.സി. ഹരിക്കുട്ടൻ,പി.എസ്. വേണുഗോപാൽ,അയ്യേരി സോമൻ,ജയപ്രകാശ്, കെ.അജിത്, വി.എസ്. കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

മഹാസമ്മേളനം നടക്കുന്ന ബീച്ച് മൈതാനിയിൽ ഒരുക്കുന്ന പന്തലിന്റെ കാൽ നാട്ടു കർമം വൈക്കം യൂണിയനിൽ പ്രസിഡൻ്റ് പി.ജി.എം.നായർ കാരിക്കോട്,
വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ,സെക്രട്ടറി അഖിൽ ആർ.നായർ എന്നിവർചേർന്ന് നിർവഹിച്ചു.

100 അടി വീതിയിലും 200 അടി നീളത്തിലും ഒരുക്കുന്ന പന്തലിന് 15 അടി ഉയരമുണ്ട്.ആധുനിക രീതീയിൽ നിർമ്മിക്കുന്ന പന്തൽ പനമ്പള്ളി നഗറിലെ കെ.കെ.എം. ബിൽഡിംഗ് ആണ് തയ്യാറാക്കുന്നത്. പന്തലിൽ 5000 പേർക്ക് ഇരിക്കാം.

Hot Topics

Related Articles