കോട്ടയം : നാട്ടും പാറേച്ചാൽ ബൈപ്പാസ് റോഡിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. പാറേച്ചാൽ ബൈപ്പാസിലെ റോഡരികിൽ പാടശേഖരത്തിലാണ് കക്കുസ് മാലിന്യം തള്ളിയത്. നൂറ് കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന വഴിയിലാണ് സാമൂഹിക വിരുദ്ധ സംഘം മാലിന്യം തള്ളിയത്. അധികാരികളുടെ അനാസ്ഥ ഈ കാര്യത്തിൽ തുടരുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ബൈപ്പാസ് റോഡിൽ ഇത്തരത്തിൽ മാലിന്യം തള്ളിയത്. മുൻപും സമാന രീതിയിൽ പ്രദേശത്ത് മാലിന്യം തള്ളിയിരുന്നു. പാറേച്ചാൽ ബൈപ്പാസ് റോഡിലും ഈരയിൽക്കടവ് റോഡിലും മാലിന്യം തള്ളുന്നത് പതിവാണ്. മാലിന്യം തള്ളുന്ന സാമൂഹിക വിരുദ്ധ സംഘങ്ങളെ അമർച്ച ചെയ്യാൻ നഗരസഭ അധികൃതരോ പൊലീസോ കൃത്യമായ നടപടി സ്വീകരിക്കാറില്ല എന്നും പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശക്തമായ നടപടി വേണം എന്ന ആവശ്യം ആണ് ഉയരുന്നത്.
Advertisements