11 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ കോടതി ശിക്ഷിച്ചു; ഒളിവിൽ കഴിഞ്ഞിരുന്ന കോഴിക്കോട്ടെ പ്രമുഖ ബിസിനസ് കുടുംബാംഗമായ പ്രതിയെ കോടതി ഉത്തരവിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: 11 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷം ചെക്ക് കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് മാസങ്ങളോളമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ കോടതി ഉത്തരവിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്ടെ പ്രമുഖ ബിസിനസ് കുടുംബാംഗമായ എറണാകുളം തൃക്കാക്കര സൗഭാഗ്യനഗറിൽ പട്രിം ഹൗസ് റബർ ഗാർഡൻസിൽ എൻ.കെ ഷിഹാസ് നെല്ലിക്കോടി(എൻ.കെ ഷിഹാസ്)നെയാണ് കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. ഇയാൾക്കെതിരെ രണ്ടു കേസുകളാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിലവിലുള്ളത്. ഈ രണ്ടു കേസുകളിലും ഇയാൾക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയെ 11 ലക്ഷം രൂപയുടെ ചെക്ക് നൽകി കബളിപ്പിച്ച കേസിൽ മൂന്നു മാസം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. പണം അടച്ചാൽ തടവ് ശിക്ഷയിൽ നിന്നും ഒഴിവാകാമെന്നും കോടതി അറിയിച്ചിരുന്നു. എന്നാൽ, പ്രതി മുങ്ങി നടക്കുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ എറണാകുളം പൊലീസ് ഇയാളെ അറസ്റ്റ് ചെയതു കോടതിയിൽ ഹാജരാക്കിയത്.

Advertisements

Hot Topics

Related Articles