റബർ വില വർദ്ധിച്ചു : പിന്നാലെ ഡിമാന്‍ഡ് ഇല്ലാതാക്കാൻ വില കുറയ്ക്കാന്‍ അടവുമായി റബർ കമ്പനികൾ

കോട്ടയം : കിലോയ്ക്ക് 190ലേക്ക് വീണ ആര്‍.എസ്.എസ്.എസ് ഫോര്‍ റബര്‍ വില വീണ്ടും 200 തൊട്ടു. മഴ ശക്തമായതോടെ ഉത്പാദനം കുറഞ്ഞു.ഷീറ്റിനും ലാറ്റക്‌സിനും ക്ഷാമം നേരിടുന്നുണ്ട്. ലാറ്റക്‌സ് വിലയും ഉയര്‍ന്നു നില്‍ക്കുകയാണ്. റബര്‍ബോര്‍ഡ് നിശ്ചയിച്ച 200ലും താഴെയാണ് ടയര്‍ കമ്ബനികള്‍ വാങ്ങുന്നത്. വിപണിയില്‍ നിന്നു വിട്ടു നിന്ന് ഡിമാന്‍ഡ് ഇല്ലാതാക്കുകയാണ് വില കുറയ്ക്കാന്‍ കമ്ബനികള്‍ സ്വീകരിക്കുന്ന അടവ്.

Advertisements

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉത്പാദനം വര്‍ദ്ധിച്ചതോടെ കുറഞ്ഞ വിലക്ക് ഷീറ്റ് ലഭ്യമാകുകയും കമ്ബനികള്‍ കൂട്ടത്തോടെ അങ്ങോട്ട് പോയതുമാണ് കേരളത്തിന് തിരിച്ചടിയായത്. ഉത്പാദന ചെലവ് കുറവായതിനാല്‍ പല കമ്ബനികളും കൃഷിക്കായി അവിടെ വന്‍ മുതല്‍ മുടക്ക് നടത്തിയിട്ടുമുണ്ട്. കേന്ദ്ര സര്‍ക്കാരും കമ്ബനികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതും. വില ഉയരുമെന്നു പ്രതീക്ഷിച്ചു മഴ മറയിട്ട സാധാരണ കര്‍ഷകര്‍ക്ക് ചെലവ് കാശ് കിട്ടാത്ത സാഹചര്യമാണിപ്പോള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്താരാഷ്ട്ര വില തകര്‍ച്ചയുടെ കാരണങ്ങള്‍

അമേരിക്കയുടെ ചുങ്കപ്പോര്.

ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം

ഇന്തോനേഷ്യ തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലെ ഉത്പാദന കുറവ്

ചെന റബര്‍ വാങ്ങുന്നതില്‍ കാണിക്കുന്ന താത്പര്യ കുറവ്

വില ഇടിഞ്ഞ് കുരുമുളക്

ഇറക്കുമതി ലോബിയും അന്തര്‍ സംസ്ഥാന കച്ചവടക്കാരും ഒത്തു കളിച്ചതോടെ കുരുമുളക് വില വീണ്ടും ഇടിഞ്ഞു. ശ്രീലങ്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത കുരുമുളക് സ്റ്റോക്കുള്ളതിനാല്‍ വിറ്റഴിക്കാന്‍ വ്യാപാരികള്‍ കാട്ടിയ താത്പര്യമാണ് ഹൈറേഞ്ച് കുരുമുളകിന്റെ വില ഇടിച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിറ്റഴിക്കുന്നത് ശ്രീലങ്കന്‍ കുരുമുളകാണ്. സത്തു കമ്ബനികളും ഇതിനോടാണ് കൂടുതല്‍ താത്പര്യം കാട്ടുന്നതും. വില ഇടിഞ്ഞതോടെ കര്‍ഷകരും ചരക്ക് പിടിച്ചു വെച്ചിരിക്കുകയാണ്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളകിന് ക്വിന്റലിന് 800 രൂപ കുറഞ്ഞു.

Hot Topics

Related Articles