കോട്ടയം : മുനിസിപ്പൽ തിരഞ്ഞെടുപ്പിന് സംശുദ്ധ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആവശ്യപ്പെട്ടു.
നാട്ടകം കോണ്ഗ്രസ് മണ്ഡലം പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും അപാകതകൾ പരിഹരിക്കുവാൻ ഉദ്യോഗസ്ഥർ നിഷ്പക്ഷമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോൺചാണ്ടി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യൂ ഡി എഫ് നിയോജകമണ്ഡലം കൺവീനർ എസ് രാജീവ്, ഡിസിസി സെക്രട്ടറി എം പി സന്തോഷ് കുമാർ, ബ്ലോക്ക് പ്രസിഡന്റ് സിബിജോൺ, മുനിസിപ്പൽ കൗൺസിലർ ഷീനബിനു, കോൺഗ്രസ് നേതാക്കളായ, അനിൽ പാലപ്പറമ്പിൽ, സാജൻ പി ജോർജ്, എം എൻ ബിജു, എം ആർ സഞ്ചയൻ, ജോസഫ് എണ്ണക്കൽ, എന്നിവർ സംസാരിച്ചു.
Advertisements