തിരുവാർപ്പ് : മർത്തശ്മൂനി പള്ളിയിലെ സെമിത്തേരിയിൽ പ്രാർത്ഥനക്കെത്തിയ വിശ്വാസികൾക്ക് ഗെയിറ്റ് പൂട്ടി ഓർത്തഡാേക്സ് വിഭാഗം അവസരം നിഷേധിച്ചതിനെ തുടർന്ന് വിശ്വാസികൾ തമ്മിൽ സംഘർഷം. പരേതരായ വിശ്വാസികളുടെ കബറിടത്തിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കാനെത്തിയ യാക്കോബായ വിശ്വാസികളെ ഗെയിറ്റ് പൂട്ടിയിട്ട് ഓർത്തഡാേക്സ് വിഭാഗം തടഞ്ഞതാണ് തർക്കത്തിന് കാരണം. പള്ളിയുടെ യഥാർത്ഥ ഉടമസ്ഥരായ യാക്കോബായ വിശ്വാസികൾക്ക് കോടതി വിധി മൂലം പള്ളിയിൽ ഇപ്പോൾ ആരാധന നടത്താൻ അവസരം ഇല്ല.
എങ്കിലും കേരള സർക്കാർ നടപ്പിലാക്കിയ സെമിനാരി ബില്ലിൻ്റെ അടിസ്ഥാനത്തിൽ ഇരുപക്ഷക്കാർക്കും സെമിത്തേരിയിൽ സംസ്ക്കാരം നടത്തുന്നതിനും പ്രാർത്ഥനകൾ നടത്തുന്നതിനും അവകാശമുണ്ട്. ഇത് നിഷേധിച്ചതാണ് ചെറിയ ഏറ്റുമുട്ടലിന് കാരണം. കുമരകം പോലീസ് എത്തി യാക്കോബായ വിശ്വാസികൾക്ക് പ്രാർത്ഥനക്ക് അവസരം ഒരുക്കി. ഇന്ന് ഓർത്തഡാേക്സ് വിശ്വാസിയായ ഒരാളുടെ സംസ്ക്കാരവും ഈ സെമിത്തേരിയിൽ നടക്കാനുണ്ട്.