വെച്ചൂർ പഞ്ചായത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി : പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ പതാക ഉയർത്തി 

വൈക്കം: ഭാരതത്തിൻ്റെ 78-ാം സ്വാതന്ത്യദിനം തദ്ധേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂളുകൾ, വിവിധ സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. വെച്ചൂർ പഞ്ചായത്തിൽ സ്വാതന്ത്ര്യദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് സ്ഥാപിച്ചിട്ടുള്ള ഗാന്ധിജിയുടെ പൂർണകായ പ്രതിമയിൽ ഹാരാർപ്പണം,പുഷ്പാർച്ചന എന്നിവയ്ക്ക് ശേഷം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ ദേശീയ പതാക ഉയർത്തി. 

Advertisements

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിൻസി ജോസഫ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ എൽപി , യു പി ഹൈസ്കൂൾ തലത്തിൽ നടത്തിയ ചിത്രരചന, ക്വിസ് മൽസരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സോജി ജോർജ്, പി.കെ. മണിലാൽ, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന മനോജ്, ആൻസി തങ്കച്ചൻ, ബിന്ദുരാജു, ഗീതാ സോമൻ,പഞ്ചായത്ത് സെക്രട്ടറി റെജിമോൻ,,പഞ്ചായത്ത് ജീവനക്കാരായ കിരൺ, സ്മിത, ബിന്ദു തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.