ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ആശംസകൾ നേർന്ന് മലങ്കര ഓർത്തഡോക്സ് സഭ

ചിത്രം : 77-ാം ജൻമദിനം ആഘോഷിക്കുന്ന മലങ്കര മാർത്തോമ്മാ സഭയുടെ അഭിവന്ദ്യ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ആശംസകൾ നേരുന്നു. ഫാ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ, ഫാ. ഏബ്രഹാം ശാമുവേൽ, അഡ്വ. അനിൽ വർഗീസ്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ജോർജ് സെബാസ്റ്റ്യൻ എന്നിവർ സമീപം.

Advertisements

പത്തനംതിട്ട : 77-ാം ജൻമദിനം ആഘോഷിക്കുന്ന മലങ്കര മാർത്തോമ്മാ സഭയുടെ അഭിവന്ദ്യ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ആശംസകളുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് വേണ്ടി മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ശ്രീ. ബിജു ഉമ്മൻ ആശംസകൾ നേർന്നു. തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ. ഏബ്രഹാം ശാമുവേൽ, അഡ്വ. അനിൽ വർഗീസ്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ജോർജ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles