കോട്ടയം : സി എം എസ് കോളജിന് സമീപം ശ്രീനിവാസ അയ്യർ റോഡിൽ നിയന്ത്രണം നഷ്ടമായ ആംബുലൻസ് റോഡരികിലെ ട്രാൻസ്ഫോമറിൽ ഇടിച്ച് കയറി. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. അടൂരിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് രോഗിയുമായി വരികയായിരുന്നു ആംബുലൻസ്. ഈ സമയം സി എം എസ് കോളജിന് സമീപത്തെ റോഡിൽ വച്ച് എതിർ ദിശയിൽ നിന്നും ദിശ തെറ്റി എത്തിയ മറ്റൊരു വാഹനം കണ്ട് ആംബുലൻസ് വെട്ടിച്ച് മാറ്റുകയായിരുന്നു. ഈ സമയം നിയന്ത്രണം നഷ്ടമായ ആംബുലൻസ് ട്രാൻസ്ഫോമറിൽ ഇടിച്ച് കയറുകയായിരുന്നു എന്ന് ഡ്രൈവർ പറഞ്ഞു. അപകടത്തിൽപ്പെട്ട ആംബുലൻസിലെ യാത്രക്കാരെ മറ്റൊരു വാഹനം വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് മാറ്റി.