കോട്ടയം : കോടതി ഹാളിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും, കോടതി നടപടിക്രമങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഇടയാറന്മുള ഭാഗത്ത് പാറയിൽ വീട്ടിൽ സുബിൻ പി.കെ (48), പത്തനംതിട്ട ഉദിമൂട് ഭാഗത്ത് മണ്ടപത്തിൽ വീട്ടിൽ വിനോദ് എം.ബി (50) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം സുബിൻ പ്രതിയായ റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ വാദം സി.ജെ.എം കോടതിയിൽ നടക്കുന്നതിനിടയിൽ ഇയാൾ മദ്യപിച്ചെത്തി ബഹളം വയ്ക്കുകയും, വിനോദ് കോടതിയുടെ അനുമതിയില്ലാതെ തന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിൽ കോടതിയുടെ നടപടിക്രമങ്ങൾ ചിത്രീകരിക്കുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവരമറിഞ്ഞ് ഈസ്റ്റ് സ്റ്റേഷനിൽ നിന്നും പോലീസ് സംഘം സ്ഥലത്തെത്തുകയും, ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സുബിന് ആറന്മുള സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.