ഇരിങ്ങാലക്കുടയിൽ അമ്മയും മകളും മരിച്ച സംഭവം കൊലപാതകം : പ്രതി കോട്ടയം കുറിച്ചി സ്വദേശി ; പ്രതിയ്ക്കായി അന്വേഷണം ഊർജിതം

തൃശൂർ : ഇരിങ്ങാലക്കുട പടിയൂരിൽ അമ്മയും മകളും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ അറിയിക്കണമെന്ന് തൃശൂർ ജില്ലാ പൊലീസ് മേധാവി നിർദേശിച്ചു.

Advertisements

കഴിഞ്ഞദിവസം ( ബുധനാഴ്ച) ഉച്ചയോടെയാണ് പടിയൂർ പഞ്ചായത്ത് ഓഫീസിന്റെ അടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി കൈതവളപ്പിൽ മണി (74), മകൾ രേഖ (43) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച രേഖയുടെ ഭർത്താവാണ് പ്രതിയെന്ന് സംശയിക്കുന്ന പ്രേംകുമാർ. ഇയാൾ മുൻഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.
2019 ൽ അന്നത്തെ ഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിൽ (ഉദയംപേരൂർ വിദ്യ കൊലപാതക കേസ്) പ്രേംകുമാർ (45) പ്രതിയാണ്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. പ്രേംകുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽബന്ധപെടേണ്ടതാണെന്ന് പൊലീസ് നിർദേശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇൻസ്പെക്ടർ, കാട്ടൂർ പൊലീസ് സ്റ്റേഷൻ -9497947203
ഡിവൈഎസ്പി ഇരിങ്ങാലക്കുട – 94979 90088
ജില്ലാ പൊലീസ് മേധാവി തൃശ്ശൂർ റൂറൽ-9497996978.

Hot Topics

Related Articles