കോട്ടയം : കനത്ത മഴയിലും കാറ്റിലും വ്യാപക നാശം. ജില്ലാ ജനറൽ ആശുപത്രിയുടെ മോർച്ചറിയ്ക്ക് മുകളിൽ മരം വീണു. മോർച്ചറിയുടെ ഷീറ്റ് തകർന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മരം വീണതെന്ന് സംശയിക്കുന്നു. മോർച്ചറിയുടെ ഷീറ്റ് തകർന്നു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ മരം വീണ് ക്ഷേത്രത്തിലെ നടപ്പന്തൽ തകർന്നു. കോട്ടയം കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിലാണ് നാശനഷ്ടമുണ്ടായത്. നടപ്പന്തലും സമീപത്തെ കൺവെൻഷൻ പന്തലും തകർന്നു. ക്ഷേത്ര പരിസരത്തെ കാഞ്ഞിരം മരമാണ് കടപുഴകിയത്. 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
Advertisements