കോട്ടയം മാങ്ങാനത്ത് ഭാര്യയുടെ മുൻ കാമുകനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം : ജീവപര്യന്തം തടവിന് ശിക്ഷിച്ചത് ഭാര്യയെയും ഭർത്താവിനെയും

കോട്ടയം : കോട്ടയം മാങ്ങാനത്ത് ഭാര്യയുടെ മുൻ കാമുകനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. കേസില്‍ മുട്ടമ്പലം വില്ലേജ്, കളക്ടേറ്റ്‌ ഭാഗത്ത് വെട്ടിമറ്റം വീട്ടിൽ കമ്മൽ വിനോദ് എന്ന് വിളിക്കുന്ന വിനോദ് കുമാർ ( 46), ഭാര്യ കുഞ്ഞുമോൾ (44) എന്നിവരെയാണ് കോട്ടയം കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജ് ജെ.നാസർ ശിക്ഷിച്ചത്. തെളിവ് നശിപ്പിച്ചതിന് കമ്മൽ വിനോദിന് അഞ്ചുവർഷം കഠിനതടവും ശിക്ഷ അനുഭവിക്കണം. ഈ അഞ്ചുവർഷം കഠിനതടവ് പൂർത്തിയായ ശേഷം മാത്രമേ ജീവപര്യന്തം ആരംഭിക്കുകയുള്ളൂ. ഇതേ കുറ്റത്തിന് കമ്മല് വിനോദിന്റെ ഭാര്യ കുഞ്ഞുമോൾക്ക് രണ്ടുവർഷം ശിക്ഷയുണ്ട്. എന്നാൽ ഇത് ജീവപര്യത്തിനൊപ്പം ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും.

Advertisements

2017 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. 2017 ഓഗസ്റ്റ് മാസം 27-ാം തീയതി കോട്ടയം മാങ്ങാനം മന്ദിരം കലങ്ങിനു സമീപത്ത് മുണ്ടകപ്പാടത്ത് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ മനുഷ്യന്റെ തല ഒഴികെയുള്ള ശരീര ഭാഗങ്ങൾ കണ്ടെത്തുന്നത്. എന്നാൽ തല ലഭിക്കാത്തതിനാൽ ആരാണെന്ന് കൊല്ലപ്പെട്ടത് എന്ന് തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യമായിരുന്നു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിലെ കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും അന്നത്തെ കോട്ടയം ഈസ്റ്റ് എസ് എച്ച് ഒയും അയിരുന്ന സാജു വർഗ്ഗീസിന്റെ നേതൃത്വത്തിൽ,കോട്ടയം ജില്ലയിൽ റിപ്പോർട്ട് ചെയ്തതും അല്ലാത്തതുമായ മിസ്സിംഗ് കേസുകളിൽ നിന്ന് മീനടം ഭാഗത്തുള്ള സന്തോഷ് @ വർഗീസ് ഫിലിപ്പ് എന്നയാൾ മിസ്സിംഗ് ആണ് എന്നും തുടർന്ന് ഇയാളുടെ മാതാപിതാക്കളെ മാങ്ങാനം ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട മൃതദേഹത്തിൽ നിന്നും ലഭിച്ച വസ്ത്രങ്ങളും ചെരുപ്പും മറ്റും കാണിച്ച് തിരിച്ചറിയിച്ചതിൽ നിന്നും കൊല്ലപ്പെട്ടത് സന്തോഷ്‌ തന്നെയാണെന്ന് വ്യക്തമാവുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണങ്ങളിൽ നിന്നും കൊല്ലപ്പെട്ട സന്തോഷിന്റെ ഫോൺകോളുകൾ പരിശോധിച്ചതിൽ നിന്നും ഇയാളുടെ അവസാന കോളുകൾ മീനടം പീടികപ്പടി ഭാഗത്ത് താമസിക്കുന്ന കുഞ്ഞുമോൾ എന്നയാളുമായി ഉള്ളതാണെന്ന് ബോധ്യമാവുകയും, കുഞ്ഞുമോൾ കോട്ടയത്തെ കുപ്രസിദ്ധ ക്രിമിനൽ ആയ കമ്മൽ വിനോദ് എന്നവിനോദ്‌ കുമാറിന്റെ ഭാര്യയാണ് എന്നും ‘ കുഞ്ഞുമോളുമായി സന്തോഷിന് അടുപ്പം ഉണ്ടായിരുന്നതായും കുഞ്ഞുമോളെയും വിനോദിനേയും ചോദ്യം ചെയ്തതിൽ നിന്നും രണ്ടാംപ്രതി കുഞ്ഞുമോളുടെ കുറ്റസമ്മത മൊഴി പ്രകാരം മൃതദേഹത്തിന്റെ തലയടങ്ങിയ ഭാഗം മാക്രോണി തുരുത്തൽ പാലത്തിന് സമീപം തോട്ടിൽ ഉപേക്ഷിച്ചതായി പറയുകയും സ്ഥലം കാണിച്ചു നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതിൽ തല ഒരു കവറിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഒന്നാംപ്രതിയായ കമ്മൽ വിനോദ് കുറ്റം സമ്മതിക്കുകയും ഇരുവരും ചേർന്നാണ് കുറ്റകൃത്യം നടത്തിയത് വെളിപെടുത്തുകയും ഉണ്ടായി.

പിതാവിനെ കൊന്ന കുറ്റത്തിന് കമ്മൽ വിനോദ് ജയിലിൽ പോയ സമയം കുഞ്ഞുമോൾ മരണപ്പെട്ട സന്തോഷമായി അടുപ്പത്തിലാവുകയും കമ്മലിന്റെ മക്കളെ ഉപേക്ഷിച്ച് സന്തോഷിനോടൊപ്പം ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു ഈ വിവരം ജയിലിൽ കിടന്ന കമ്മൽ വിനോദ് അറിയുകയും പിന്നീട് മറ്റൊരു കേസിൽപ്പെട്ട് കൊല്ലപ്പെട്ട സന്തോഷ് ജില്ലാ ജയിൽ എത്തിയപ്പോൾ സഹതടവുകാരോട് വിനോദിന്റെ ഭാര്യ ഇപ്പോൾ തന്റെ കൂടെയാണ് കഴിയുന്ന തെന്നും വേണ്ടിവന്നാൽ കമ്മൽ വിനോദിന്റെ അമ്മയെയും മകളെയും ഞാൻ ഉപയോഗിക്കും എന്ന് പറയുകയും ഈ വിവരം അറിഞ്ഞ വിനോദിന് സന്തോഷിനോട് തീർത്താൽ തീരാത്ത പക ഉണ്ടാവുകയും ചെയ്തു.
ജയിൽവാസത്തിനു ശേഷം പുറത്തിറങ്ങിയ വിനോദ് മക്കളുമായി താമസിച്ചുവരവേ തിരുനക്കര ഭാഗത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന രീതിയിൽ കുഞ്ഞുമോളെ കാണുകയും മക്കളുടെ നിർബന്ധപ്രകാരം കുഞ്ഞുമോളെ വീണ്ടും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. എന്നാൽ ഇവർ ഒരുമിച്ച് താമസിച്ചു വരവേ കുഞ്ഞുമോൾ നിരന്തരം വഴക്കുണ്ടാക്കുകയും സന്തോഷിന്റെ പേര് വെച്ച് കമ്മൽ വിനോദിനെ താരതമ്യം ചെയ്ത് കുറച്ചു പറയുകയും ചെയ്തിരുന്നു. ഇതിൽ ദേഷ്യം തോന്നിയ വിനോദ് സന്തോഷിനെ ഇല്ലാതാക്കാൻ തീരുമാനമെടുത്തു.

5 ഏക്കർ റബ്ബർ പുരയിടത്തിൽ ഒത്ത നടുവിലായി ഒറ്റപ്പെട്ടു കിടക്കുന്ന ഒരു വീട് വാടകയക്ക് എടുത്ത ശേഷം 2017 ഓഗസ്റ്റ് മാസം ഇരുപത്തിമൂന്നാം തീയതി കമ്മൽ വിനോദ് തന്റെ അമ്മയെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം കുഞ്ഞുമോളോ കൊണ്ട് സന്തോഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം

വീട്ടിലെത്തിയ സന്തോഷ് വീടിൻറെ സിറ്റൗട്ടിലെ കസേരയിൽ ഇരുന്നപ്പോൾ പുറകിൽ നിന്നു വന്ന കമ്മൽ വിനോദ് ഇരുമ്പു വടി കൊണ്ട് ഇയാളെ തലക്കടിച്ചു വീഴ്ത്തുകയും തെറി വിളിച്ചുകൊണ്ട് തുടരെത്തുടരെ തലയ്ക്ക് അടിക്കുകയും ചെയ്യുകയും നിലത്ത് വീണ സന്തോഷിനെ വലിച്ചിഴച്ച് മുറ്റത്തേക്ക് ഇടുകയും സന്തോഷിൻ്റെ വൃക്ഷണം കൈ കൊണ്ട് പറിച്ച് കുഞ്ഞുമോളുടെ കയ്യിൽ വച്ചു കൊടുക്കുകയും കുഞ്ഞുമോളെ കൊണ്ട് വൃക്ഷണം പട്ടിക്ക് ഇട്ടുകൊടുക്കുകയും ചെയ്തു
രണ്ടാം പ്രതി കുഞ്ഞുമോൾ വീടിന്റെ സിറ്റൗട്ടിൽ നിന്നും രക്തക്കറ കഴുകി കളയുകയും ‘ ഒന്നാം പ്രതി വീടിന് ചേർന്നുള്ള വാഴച്ചുവട്ടിലേക്ക് ശരീരം വലിച്ചിഴച്ച് കൊണ്ടുപോയി കത്തി ഉപയോഗിച്ച് മൃതദേഹത്തിന്റെ വയറു ഭാഗത്ത് വച്ച് രണ്ടായി 2ചാക്കുകളിൽ കയറ്റുകയും എന്നാൽ തലയടങ്ങിയ മൃതദേഹത്തിന്റെ മുകൾഭാഗം ചാക്കിൽ ഉൾക്കൊള്ളാതെ വന്നതിനാൽ കത്തി ഉപയോഗിച്ച് തല മുറിച്ച് മാറ്റി മറ്റൊരു പ്ലാസ്റ്റിക് കവറിൽ ആക്കി രണ്ടാംപ്രതി കുഞ്ഞുമോളുടെ കയ്യിൽ കൊടുക്കുകയും തുടർന്ന് പ്രതി തന്റെ ഓട്ടോറിക്ഷയിൽ ശരീരഭാഗങ്ങളുമായി മീനടം പീടികപ്പടിയിലെ വാടക വീട്ടിൽ നിന്നും നാരകത്തോട് – പൂമറ്റം ജംഗ്ഷൻ വഴി മന്ദിരം കലുങ്ക് ഭാഗത്തെത്തി തല ഒഴികെയുള്ള ശരീര ഭാഗങ്ങൾ അടങ്ങിയ രണ്ട് ചാക്കുകൾ മുണ്ടകപാടത്ത് മണ്ണിട്ട നികത്തിയ ഭാഗത്ത് ഉപേക്ഷിക്കുകയും തുടർന്ന് തുരുത്തേൽ പാലത്തിന് സമീപം തോട്ടിലേക്ക് തലയടങ്ങിയ കവർ ഉപേക്ഷിച്ച ശേഷം കൊടൂരാറിന് സമീപത്ത് എത്തി രക്തം പറ്റിയ വസ്ത്രവും കൊല്ലപ്പെട്ടയാളുടെ ഫോൺ എന്നിവ കത്തിച്ചു കളയുകയും വാഹനത്തിലെ രക്തക്കറകൾ കഴുകിക്കളയുകയും ചെയ്ത് തെളിവ് നശിപ്പിക്കുകയും ചെയ്തു.

ദൃക്സാക്ഷികൾ ഇല്ലാത്ത ടി കേസിൽ കൃത്യസ്ഥത്തു നിന്നും ലഭിച്ച കൊല്ലപ്പെട്ടയാളന്റെ ഷർട്ടിലെ ബട്ടൺ നും കൃത്യ വീടിന്റെ ദിത്തിയിൽനിന്നും വീട്ടിലെ കസേരയുടെ പിന്നിൽ നിന്നും ലഭിച്ച രക്ത സാമ്പിളുകളും കൃത്യ സ്ഥലത്തു നിന്നും, മുതദേഹം കാണപ്പെട്ട സ്ഥലത്തു നിന്നും ലഭിച്ച കാവി മുണ്ടിന്റെ ഭാഗങ്ങളും പ്രതിയുടെയും പ്രതിയുടെയും കൊല്ലപ്പെട്ടയാളിന്റെയും ഫോൺ വിളികളുടെ രേഖകളും കേസിൽ നിർണായകമായി. സാഹചര്യ തെളിവുകളുടേയും ശാസ്ത്രിയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കോടതി പ്രതികൾ കുറ്റകാരാണെന്ന് കണ്ടെത്തിയത്. കുറ്റം തെളിയിക്കുക എന്നത് ഏറെ ശ്രമകരമായ ഈ കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: സിറിൽ തോമസ് പാറപ്പുറം,അഡ്വ: ധനുഷ് ബാബു, അഡ്വ: സിദ്ധാർത്ഥ് എസ് എന്നിവർ ഹാജരായി.

Hot Topics

Related Articles