സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും എടുത്ത ലോൺ കുടിശ്ശിക വരുത്തി : വീടുകയറി ആക്രമണം നടത്തി സ്റ്റാഫുകൾ.

കോട്ടയം : സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും എടുത്ത ലോൺ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് വീടുകയറി ആക്രമണം നടത്തി സ്റ്റാഫുകൾ. സംഭവത്തിൽ പള്ളം നടുപ്പറമ്പിൽ വീട്ടിൽ ജാക്സൺ കെ മാർക്കോസി ( 27) നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

ബെൽസ്റ്റാർ എന്ന പ്രൈവറ്റ് കമ്പനിയിൽ നിന്നും 35000 രൂപാ ലോൺ എടുത്ത തുകയിൽ കുടിശിഖ വരുത്തിയ പാറപ്പുറം ആറാട്ടുകുന്നേൽ വീട്ടിൽ സുരേഷ് കുമാറിനെ (52) വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. രണ്ട് തവണയായി 10000 രൂപയായിരുന്നു കുടിശ്ശിക.ഇത് തർക്കത്തിന് കാരണമായി.തുടർന്ന് പ്രതി വീടിന്റെ സിറ്റ് ഔട്ടിൽ വച്ചിരുന്ന പ്ലാസ്റ്റർ ഓഫ് പാരീസിൽ ഉണ്ടാക്കിയ ഒരു ആനയുടെ പ്രതിമയെടുത്ത് സുരേഷ് കുമാറിനെ അടിച്ചു. സുരേഷ്കുമാർ ഒഴിഞ്ഞുമാറിയെങ്കിലും ചെവിക്ക് പരിക്കുപറ്റി.തുടർന്ന് ഗാന്ധിനഗ‍ർ പോലീസ് കേസ് രജിസ്റ്റ‍ർ ചെയ്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.പ്രതിയെ ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി – I മുമ്പാകെ ഹാജരാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ മുൻപിൽ ആശാവർക്കർ മാരുടെയും അങ്കനവാടി ജീവനക്കാരുടെയും വേതനം ഉൾപ്പെടെയുള്ള ആവശ്യങൾ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങൾക്ക് മുൻപിൽ ധർണാസമരം നടത്തുന്നു. കോട്ടയം നിയോജക മണ്ഡലത്തിലെ കോട്ടയം മുനിസിപ്പാലിറ്റിയുടെ മുൻപിൽ 26.03.2025 ബുധനാഴ്ച രാവിലെ 10 മണിക്ക് ധർണാസമരം നടത്തുന്നു. ധർണ സമരം ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. ഡിസിസി പ്രസിഡന്റ്‌ ശ്രീ നാ ട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തും. എല്ലാ സഹപ്രവർത്തകരും പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
എന്ന്
ബ്ലോക്ക്‌ പ്രസിഡന്റ്റുമാരായ
സിബി ജോൺ
എം ജയചന്ദ്രൻ.
മണ്ഡലം പ്രസിഡന്റ്റുമാരായ
സനൽ കാ ണക്കാലിൽ
കോട്ടയം വെസ്റ്റ് സാബു മാത്യു കുമാരനല്ലൂർ
ഷീബ പുന്നെൻ കോട്ടയം ഈസ്റ്റ്‌ ജോൺ ചാണ്ടി നാ ട്ടകം തങ്കച്ചൻ വേഴക്കാട്ടു ചിങ്ങവനം.

Hot Topics

Related Articles