തിരുവല്ല : കാർഗിൽ യുദ്ധ വിജയ വാർഷിക ദിനത്തിൽ സാമൂഹ്യ സേവനത്തിനുള്ള പുരസ്കാരം ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി പൂജനീയ സ്വാമി നിർവിണ്ണാനന്ദജി പറഞ്ഞു. ഭാരതത്തിലെ ഏതൊരു പൗരനും അഭിമാനിക്കാവുന്ന ദിനമായ കാർഗിൽ വിജയദിനത്തിലെ പുരസ്കാരം ശ്രീരാമകൃഷ്ണ പരമഹംസർക്ക് സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിമുക്തഭട സംഘടനയായ നാഷണൽ എക്സ് സർവീസ് മെൻ കോ-ഒർഡിനേഷൻ കമ്മിറ്റിയുടെ പത്തനം തിട്ട ജില്ലാ സമിതിയുടെ ശിവ് സിങ്ങ് ബിഷ്ട് സേവന മാതൃകാ പുരസ്കാരവും ആദരവും ഏറ്റു വാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേത്രരോഗ ചികിത്സാ വിദഗ്ധനും കവിയുമായ ഡോക്ടർ ബി.ജി.ഗോകുലനാണ് ആദരിക്കൽ ചടങ്ങ് നിർവഹിച്ചത്. രാവിലെ 10 ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തിൽ സംഘടനയുടെ സംസ്ഥാന ലയ്സൺ സെക്രട്ടറി വി.എം.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്ത കാർഗിൽ വിജയ് ദിനാഘോഷ ചടങ്ങിൽ എൻ.സുധാകരൻ, അഡ്വ.രാജേഷ് നെടുമ്പ്രം, അഡ്വ. ശ്രീകുമാർ.കെ.ജെ, അഡ്വ.ഹരികൃഷ്ണൻ.പി, വി.ഗോപാലകൃഷ്ണപിള്ള, പ്രസന്നസതീഷ്, രാധമ്മ കെ.എം, പി.പാറുക്കുട്ടിയമ്മ, ശാന്തമ്മ.പി.റ്റി തുടങ്ങിയവർ പ്രസംഗിച്ചു.