കോട്ടയം : മുനിസിപ്പാലിറ്റിയിലെ ഫണ്ട് തട്ടിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ സി പി എമ്മി ന്റെ ആസൂത്രിത നീക്കം നടക്കുന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആരോപിച്ചു. . യൂ ഡി എഫ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റി നടത്തിയ ജനകീയ കൂട്ടായ്മ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം നഗരസഭയുടെ കോടികൾ തട്ടിയ കേസിലെ പ്രതിയെ കണ്ടെത്താനാവാതെ പോലീസ് അന്വേഷണം മൂന്നാമത്തെ ഏജൻസിയെ ഏല്പിച്ചു. ഇത് പ്രതിയെ രക്ഷിക്കാൻ വേണ്ടി സഹായിക്കുകയാണെന്നും, മുനിസിപ്പൽ വിജിലൻസ് റിപ്പോർട്ട് നടപ്പിലാക്കുവാൻ വൈകുന്നത് മുനിസിപ്പാലിറ്റിയിലെ ക്രമക്കേടുകൾ മൂടിവച്ചു രാഷ്ട്രിയ മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. എസ് രാജീവ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ജില്ലാ യൂ ഡി എഫ് കൺവീനർ ഫിൽസൺ മാത്യൂസ്,കെപിസിസി സെക്രട്ടറി കുഞ്ഞു ഇല്ലമ്പള്ളി കേരളകോൺഗ്രസ് ഉന്നതാധികാര സമിതി അംഗം പ്രിൻസ് ലൂക്കോസ് ,മുനിസിപ്പൽ പാർലമെന്ററി പാർട്ടി ലീഡർ എം പി സന്തോഷ് കുമാർ kc ഉന്നത അധികാര സമിതി അംഗം ജോയ് ചെട്ടിശേരി, ആർ എസ് പി ജില്ലാ സെക്രട്ടറി ടിസി അരുൺ കെപിസിസി എക്സി.അംഗം ഡോ സോനാ, നന്ദിയോട് ബഷീർ, ഡിസിസി ഭാരവാഹികളായ, മോഹൻ കെ നായർ, ജെ ജി പാലക്കലോടി, സണ്ണി കാഞ്ഞിരം, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജയചന്ദ്രൻ ചീരോത്, മുൻ ബ്ലോക്ക് പ്രസിഡന്റ് ടി സി റോയ്,വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി ടി സോമൻകുട്ടി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര,മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ബിന്ദു സന്തോഷ് കുമാർ, ഷൈനി ഫിലിപ്പ്, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി സക്കിർ ചങ്ങമ്പള്ളി, ഐ യു എം എൽ നിയോജക മണ്ഡലം സെക്രട്ടറി ഷിബു ഹംസ, മണ്ഡലം പ്രസിഡന്റ് മാരായ സാബുമാത്യു, ഇട്ടി അലക്സ്, മിഥുൻ ജി തോമസ്, സനൽ കണക്കാലിൽ തങ്കച്ചൻ വേഴാക്കാട്,ജോസ്മോൻ പുഴക്കാരോട്ട്, ലാലു ഞാറക്കൽ, ഉണ്ണി എൻ എ എന്നിവർ പ്രസംഗിച്ചു.