കേരള കോൺഗ്രസ് എം പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ ഭരണഘടനയും നടത്തി

കോട്ടയം:_ ചത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് നിയമവും, നീതിയും ഇല്ലാതെ അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്റർ പ്രീതി മേരിയെയും, സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും ഉടൻ മോചിപ്പിക്കാൻ ഉള്ള നടപടികൾ കേന്ദ്രസർക്കാർ ഇടപെട്ട് നടത്തണമെന്നും, അകാരണമായി സിസ്റ്റർമാരെ തുറുങ്കിലടച്ച ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷണ നടപടികൾ എടുക്കണമെന്നും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. സിസ്റ്റർ വന്ദന ഫ്രാൻസിനും സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം ലഭിക്കാതിരിക്കാൻ കോടതിയിൽ നിലപാടെടുത്ത ബിജെപി സർക്കാരിൻറെ നടപടികൾ പ്രതിഷേധിച്ചു കേരള കോൺഗ്രസ് എം കോട്ടയത്ത് നടത്തിയ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ഈ വിഷയത്തിൽ കേരള സമൂഹം കന്യാസ്ത്രീകൾക്കും സഭയ്ക്കും ഒപ്പമാണ് നിലകൊള്ളുന്നത്. കേരളത്തിലെ ബിജെപി ഈ വിഷയത്തിൽ എടുക്കുന്ന നിലപാട് ദുരൂഹമാണ്. കേരളത്തിൽ നിന്നും കേന്ദ്രമന്ത്രിസഭയിൽ ഉള്ള രണ്ട് മന്ത്രിമാർ ഈ വിഷയത്തിൽ എടുത്തിരിക്കുന്ന മൗനവ്രതം സംശയങ്ങൾക്ക് ഇടയാക്കുന്നു. അരമനകളിലും പള്ളികളിലും കേക്കുമായി എത്തുന്ന ബിജെപി നേതാക്കളൊന്നും ഇപ്പോൾ ഒന്നും ഉരിയാടുന്നില്ല. ബിജെപിയായ ക്രിസ്ത്യൻ നേതാക്കന്മാർ ഇനിയും ആ പാർട്ടിയിൽ തുടരുന്നതിൽ യാതൊരു അർത്ഥവുമില്ല ബിജെപി ഒരു മതേതര പാർട്ടി അല്ല എന്ന് ഇനിയെങ്കിലും അവർ മനസ്സിലാക്കണം. ബിജെപി കേന്ദ്രത്തിലും തുടർന്ന് പല സംസ്ഥാനങ്ങളിലും അധികാരത്തിൽ എത്തിയതിനു ശേഷം വ്യാപകമായി ക്രിസ്ത്യൻ പള്ളികളും, ക്രിസ്തീയ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയാണ്. പല സന്ദർഭങ്ങൾ ആയി സിസ്റ്റർ വത്സമ്മ ജോണും, മിഷനറി ഗ്രഹാം സ്റ്റൈൻസും കുടുംബവും, ഏറ്റവും സ്വാത്വികനായിരുന്ന സ്റ്റാൻ സ്വാമിയും കൊല്ലപ്പെട്ടത് യാദൃശ്ചിക സംഭവങ്ങൾ അല്ല . അടുത്ത കാലത്ത് മധ്യപ്രദേശിൽ പുരോഹിതരെ ആക്രമിച്ചതുൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടാവുന്ന സംഭവവികാസങ്ങൾ ആർഎസ്എസിന്റെയും ബിജെപിയുടെയും അറിവോടെയുള്ളതാണ്. മതനിരപേക്ഷ രാജ്യമായ ഇന്ത്യയിൽ ഭരണഘടനാപരമായ മത വിശ്വാസ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും ഹനിക്കപ്പെടുകയാണ്.ഓഗസ്റ്റ് ഒന്നിന് കോട്ടയം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തുമെന്നും പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു.വിജി എം തോമസ്, സഖറിയാസ് കുതിരവേലി,ഔസേപ്പച്ചൻ വാളിപ്പ്ലാക്കൽ,ജോസഫ് ചാമക്കാല,സാജൻ തൊടുക,സിറിയക് ചാഴികാടൻ,മാലേത്ത് പ്രതാപചന്ദ്രൻ ജോജി കുറത്തിയാട്ട്,ബ്രൈറ്റ് വട്ട നിരപ്പേൽ,ജോസ് ഇടവഴിക്കൽ,ലാലിച്ചൻ കുന്നിപ്പറമ്പിൽ,കെ എ മാത്യു,ഡിനു ചാക്കോ എന്നിവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

Photo caption

ഛത്തീസ്ഗഡിൽ തടവിലായ കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന നിലപാടെടുത്ത ബിജെപി സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എം നടത്തിയ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണ്ണയും പാർട്ടി ജില്ലാ പ്രസിഡണ്ട് പ്രഫ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു.

Hot Topics

Related Articles