വൈക്കം : വെച്ചൂർ ബണ്ട് റോഡ് ജംഗ്ഷനിൽ ഓട്ടോറിക്ഷ തൊഴിലാളികൾ സ്വന്തം ചെലവിൽ നിർമ്മിച്ചിരുന്ന താൽക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം സാമൂഹ്യ വിരുദ്ധർ തകർത്തെറിഞ്ഞു. നൂറുകണക്കിന് യാത്രക്കാർ എത്തുന്ന ജംഗ്ഷനിൽ യാത്രക്കാർക്ക് ഏറെ ആശ്വാസം പകർന്നിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രമാണ് പുതുവത്സര ആഘോഷതിമിർപ്പിൽ സാമുഹ്യ വിരുദ്ധർ നശിപ്പിച്ചത്. മഴയും വെയിലുമേറ്റ് യാത്രക്കാർ നിൽക്കുന്നതിൽ മനംനൊന്ത തുച്ഛ വരുമാനക്കാരായ ഓട്ടോറിക്ഷ തൊഴിലാളികൾ നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം തകർക്കപ്പെട്ടതിൽ പരക്കെ അമർഷമുണ്ട്.
Advertisements