2025-26 പദ്ധതി രൂപീകരണത്തിനായി പള്ളം ബ്ലോക്ക്‌ പഞ്ചായത്തിന്റെ വികസന സെമിനാർ ചേർന്നു

വടവാതൂർ : 2025-26 വാർഷികപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പള്ളം ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സെമിനാർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പ്രൊഫ. ടോമിച്ചൻ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന കാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ അനിൽ എം ചാണ്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുജാത ബിജു കരട് പദ്ധതിരേഖ അവതരിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങൾ ലോകമെമ്പാടും പ്രതിഫലിക്കുന്ന ഈ കാലയളവിൽ ആഗോളതാപന ലഘൂകരണത്തിനും പ്രകൃതി സംരക്ഷണത്തിനും ഉതകുന്നതായ സമീപനങ്ങളും കർമ്മ പദ്ധതികളും ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കാമെന്നും.

Advertisements

ആയതിന്റെ ഭാഗമായി നെറ്റ് സീറോ കാർബൺ കേരളം, ജനങ്ങളിലൂടെ…പോലുള്ള പദ്ധതികൾക്കും സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള ക്ഷേമ – വികസന പ്രവർത്തന പദ്ധതികൾക്കും 2025 -26 വാർഷിക പദ്ധതിയിൽ മുൻഗണന നിശ്ചയിച്ചുകൊണ്ട് വികസന തന്ത്രം രൂപീകരിക്കുന്നതിനു വികസന സെമിനാറിൽ തീരുമാനിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ രജനി അനിൽ,സ്ഥിരംസമിതി അധ്യക്ഷന്മാരായ സിബി ജോൺ, ധനൂജ സുരേന്ദ്രൻ, ബ്ലോക്ക്‌ ആസൂത്രണ സമിതി ഉപാധ്യക്ഷൻ പത്മനാഭൻ ഇന്ദീവനം, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ഷീലമ്മ ജോസഫ്, ലിസമ്മ ബേബി, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി മഹേഷ്‌ വി തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles