ഹിന്ദു ഐക്യവേദി അയ്യപ്പ ഭക്തർക്ക് പ്രഭാത ഭക്ഷണം വിതരണം ചെയ്തു

വൈക്കം: ഹിന്ദു ഐക്യവേദി ടൗൺ കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്യപ്പ ഭക്തർക്ക് പ്രഭാത ഭക്ഷണം വിതരണം ചെയ്തു.വടക്കേനട പാർക്കിംഗ് ഗ്രൗണ്ടിൽ നടന്ന പ്രഭാത ഭക്ഷണ വിതരണം ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം ആർ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് എസ്.അപ്പു, ടൗൺ ജനറൽ സെക്രട്ടറി എ.എച്ച്.സനീഷ്, പ്രസിഡന്റ് ദേവദാസ് , സെക്രട്ടറി ബേബി, ബിജെപി മണ്ഡലം പ്രസിഡന്റ് പി.ആർ. സുഭാഷ്, വാർഡ് കൗൺസിലർ കെ.ബി. ഗിരിജകുമാരി, ഐടി ചാർജ് അനൂപ് തുടങ്ങിയവർ നേതൃത്വ നൽകി.

Advertisements

Hot Topics

Related Articles