നിഷാ ജോസ് കെ മാണിയുടെ കാരുണ്യ സന്ദേശ യാത്രാ വാഹനം അനാച്ഛാദനം ചെയ്തു

പാലാ : പൊതു പ്രവർത്തകയായ നിഷാ ജോസ് കെ. മാണി നടത്തുന്ന കാരുണ്യ സന്ദേശ യാത്രയുടെ ഡിസൈൻ ചെയ്ത വാഹനത്തിന്റെ അനാച്ഛാദനം ചലച്ചിത്ര താരം മിയ ജോർജ് നിർവഹിച്ചു. ദീർഘകാലം ഭർത്യപിതാവ് കെ എം. മാണി ഉപയോഗിച്ചിരുന്ന കാറാണ് നിഷ യാത്രക്കായി തിരഞ്ഞടുത്തത്.പാലാ മുൻ മുൻസിപ്പൽ ചെയർമാൻ എ സി ജോസ് സങ്കീർത്തനം ചൊല്ലിയാണ് ചടങ്ങ് ആരംഭിച്ചത്. നിഷാ ജോസ് കെ മാണി ജാഥയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു. താൻ കാൻസറിനെ അതിജീവിച്ച ഒരാളാണ്. വർഷാവർഷമുള്ള ചെക്കപ്പിലാണ് അത് കണ്ടെത്തിയത് .അല്ലായിരുന്നെങ്കിൽ അവസാന സ്റ്റേജിലെ കണ്ടു പിടിക്കാൻ ആവുമായിരുന്നുള്ളൂ.

Advertisements

എന്നാലും ഞാൻ വീൽ ചെയറിൽ ഇരുന്നാണെങ്കിലും കാൻസറിനെതിരെ പോരാട്ടം നടത്തിയേനെ .കാൻസർ ബാധിതർക്കു രണ്ട് ജീവൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു – ഒന്നാമത്തെ ജീവിതവും കാൻസറിനു ശേഷം ആരംഭിക്കുന്ന രണ്ടാമത്തെ പുതിയ ജീവിതവും. എന്റെ രണ്ടാം ജീവിതം ആദ്യത്തെതിനെക്കാൾ മികച്ചതാക്കാൻ ഞാൻ പ്രതിജ്ഞാബദ്ധയാകുന്നു.സ്തനകാൻസറിന്റെ പ്രാരംഭ അവലോകനം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് കേരള സന്ദേശയാത്ര ആരംഭിക്കുന്നു. ഇത് ഒരാളുടെ യാത്ര മാത്രമല്ല, ലോകമെമ്പാടുമുള്ള അനേകം സ്ത്രീകളുടെ കഥ കൂടിയാണ്.എന്റെ രോഗം ആദ്യമേ തന്നെ കണ്ടു പിടിച്ചതിനാൽ അപ്പോൾ തന്നെ അത് ഭേദമാക്കാനും കാന്സറിനെതിരെയുള്ള ബോധ വൽക്കരണം നടത്തുവാനും എനിക്ക് കഴിഞ്ഞു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതൊരു ദൈവ നിയോഗമായി ഞാൻ കരുതുകയാണ് കാന്സറിനെതിരെയുള്ള ബോധവൽക്കരണമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് .ജനുവരി 29-ന് ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് കാരുണ്യ യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും. പാലാ മുന്നണിയിൽ നടന്ന ചടങ്ങിൽ എ സി ജോസഫ്.(മുൻ പാലാ നഗരസഭാ ചെയർമാൻ)പ്രൊഫസർ സെലിൽ റോയി (മുൻ നഗരസഭാ ചെയർ പേഴ്‌സൺ)എബി കുരുവിള;ജേക്കബ്ബ് സേവ്യർ കയ്യാലക്കകത്ത് , ഫാദർ അലക്സ് പ്രായിക്കളം,അഗസ്റ്റിൻ തേക്കുംകാട്ടിൽ ,സിറിയക് ചാഴികാടൻ, സുനിൽ പയ്യപ്പള്ളിൽ,പെണ്ണമ്മ തോമസ്, സിജിത അനിൽ, തോമസ് കല്ലുവയലിൽഎന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .നിഷാ ജോസ് കെ മാണിയുടെ അമ്മ റോസി ജോണും ചടങ്ങിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.