കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 20 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, എസ് ഐ ടി ഐ ട്രാൻസ്ഫോർമർ 20/01/25 രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.00 മണിവരെയും, കരിയം പാടം -2 ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന ‘ചോറാറ്റിൽ പടി, മില്ല്, പൂവത്തുംമൂട്, നടുക്കുടി, താളിക്കല്ല്, ചേന്നാ മറ്റം എന്നീ ഭാഗങ്ങളൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണ്ണാത്തിപ്പാറ, താരപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ 10 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അവാസ്, കുട്ടിപടി, കോട്ടയം സോമിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഡെലിഷ്യ, പുത്തെൻചന്ത, കൈതയിൽകുരിശ്, ഇരുപതിൽചിറ, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും മാളിയക്കടവ്, സ്ലീബാ ചർച്ച്, കാപ്യാരുകവല,എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് 1മണി മുതൽ വൈകുന്നേരം 5മണി വരെയും വൈദ്യൂതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇട്ടിയെപ്പാറ, കുഴിച്ചിറ, പ്രാർത്ഥന ഭവൻ എന്നീ ട്രാൻസ്ഫോർമറുകളിൽ 9.00 മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആരമല , അയ്യരുകുളം , പെരുംതുരുത്തി , ജെസ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മഞ്ഞാമറ്റം, അയ്യപ്പൻകുന്ന് ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 2:00 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കല്ലുകടവ് ട്രാൻസ്ഫോർമറിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മക്രോണി പാലം, എറികാട് ,എസ് എം ഇ, തലപ്പാടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി സെഷന്റെ പരിധിയിലുള്ള വള്ളിക്കാവ് പെരുന്ന ഈസ്റ്റ്, പെരുമ്പുഴ കടവ്, കക്കാട്ട് കടവ്, കൂട്ടുമേൽ ചർച്ച്, ആനന്ദപുരം, കളരിക്കൽ ടവർ, ആവണി, മനക്കച്ചിറസൗമിൽ, സുരഭി ആവണി, ഏലംകുന്ന് ചർച്ച്, അമ്പാടി, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണിമുതൽ വൈകിട്ട് 5 :30 വരെ വൈദ്യുതി മുടങ്ങും.