കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 14 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ 220 കെ വി ജിസ് സബ്‌സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ സബ്‌സ്റ്റേഷനിൽ നിന്നുള്ള ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, മിഡാസ്, നീണ്ടൂർ, ആതിരമ്പുഴ, വെമ്പള്ളി, ഏറ്റുമാനൂർ ടൌൺ, പേരൂർ, കുറുപ്പംതറ, കിടങ്ങൂർ, പിണ്ടിപ്പുഴ എന്നി ഫീഡറുകളിൽ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങും. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ,കണിയാംകുളം,കുമരംകുന്ന്,തൊമ്മകവല, പിണഞ്ചിറ കുഴി, ചാലാ കരി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന എല്ലാ കൺസ്യൂമർ കൾക്കും 9.00 മുതൽ 5.00 വരെ വൈദ്യുതിമുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തേവരുപാറ ടവർ, തേവരുപാറ ടൗൺ,കീരിയാത്തോട്ടം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. വാകത്താനം കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പോട്ടച്ചിറ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കെ വി കെ , ബാങ്ക് പടി, ലക്ഷ്മി, ഗോൺഗിനിക്കരി, ചക്രം പടി , ആശിർവാദ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. കിടങ്ങൂർ സെക്ഷൻ പരിധിയിൽ വരുന്ന കെഴുവംകുളം, കിഴുച്ചിറക്കുന്നു, കുറുമുണ്ട, പാദുവ, എഞ്ചിനീയറിംഗ് കോളേജ്, ചിറപ്പുറം, ഊഴക്കമാടം, മാന്തടി, മൂന്നുതോട് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ കടപുഴ, നരിമറ്റം, നരിമറ്റം ജങ്ഷൻ, ചൊവ്വൂർ, മങ്കൊമ്പ് സ്ക്കൂൾ, അപ്പർ മങ്കൊമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അൽഫോൻസാ ട്രാൻസ്ഫോർമറിൽ 9.00 മുതൽ 1 വരെ വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പൂന്ത്രക്കാവ് ട്രാൻസ്ഫോർമറിൻ്റെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുറ്റിയക്കുന്ന്, പത്തായക്കുഴി, കടുവാക്കുഴി, വെണ്ണിശ്ശേരി, എരുമപ്പെട്ടി, പൊൻപള്ളി, വട്ടവേലി, ഞാറയ്ക്കൽ, കളത്തിപ്പടി ടൗൺ, എൽ പി എസ് ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധി യിൽ വരുന്ന കാട്ടാം പാക്ക്, ചുളക്കവല എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 09 : 00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഏനാച്ചിറ, ആശാഭവൻ, എടയാടി, കുതിരപ്പടി, കുതിരപ്പടി ടവർ, വില്ലേജ്, സെമിനാരി, പുലിക്കുഴി, കുട്ടനാട്, പാലത്ര ഐസ് പ്ലാന്റ്, നേരിയന്ത്ര, കാവാലം റബ്ബർ, MBM റബ്ബർ, കുട്ടനാട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തിരുവാറ്റ ട്രാൻസ്ഫോർമറിൻ്റെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈതമറ്റം ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.