കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 25 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 25 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ചേരിമല നിലവിൽ ഉള്ള ട്രാൻസ്ഫോർമർ ആയി മാറ്റുന്ന ജോലി നടകുന്നതിനാൽ രാവിലെ 8.30 മുതൽ 2 മണി വരെ പൂഞ്ഞാർ ടൗണിൽ വൈദ്യുതി മുടങ്ങും.

Advertisements

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നേപ്പാലം ഓർവയൽ, മിനി, കുഡ്സ്, കരിയിലക്കുളം, ചെന്നമ്പള്ളി, വൃന്ദവൻ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കല്ലടപ്പടി,പരിയാരം, തോംസൺ ബിസ്ക്കറ്റ് ട്രാൻസ്ഫോർമറുകളിൽ 9:00 മുതൽ 5:00 വരെയും പുത്തൻപുരപ്പടി, പുതുവയൽ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കടുവാക്കുഴി, താഴത്തിക്കര നമ്പർ:2 ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൂഞ്ഞാർ ആലുംതറ ട്രാൻസ്ഫോർമർ പരിധിയിൽ 11കെവി ലൈനിനോട് അടുത്ത് നിൽക്കുന്ന മരം വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാൽ രാവിലെ 10 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം, ചേരുംമൂട്ടിൽകടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, മോർകുളങ്ങര, ചെത്തിപ്പുഴ കടവ്, ആനന്ദാശ്രമം, ചുടുകാട്, ദേവമാതാ , ഹള്ളാപ്പാറ എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും, പേപ്പർമിൽ റോഡ്, പേപ്പർമിൽ , മീഡിയ വില്ലേജ് , ചെത്തിപ്പുഴ പഞ്ചായത്ത്, മീൻചന്ത , തവളപ്പാറ, എ ജെ റീൽ എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോട്ടപ്പാലം, ബി പി എൽ ടവ്വർ റോഡ് എന്നിവിടങ്ങളിൽ രാവിലെ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles