കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 10 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 10 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. പൂഞ്ഞാർ  ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ   വൈകിട്ട് 5.00 മണി വരെ ഞാറക്കൽ, അൽഫോൻസ ചർച്ച്, പയ്യാണിതോട്ടം, മങ്കുഴികുന്ന്, പയ്യാനി ടവർ, എൻജിനീയറിംഗ് കോളേജ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണ്ണന്ത്രപ്പടി, ഫ്രഞ്ച്മുക്ക്, റൈസിംഗ്സൺ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ഇരുമാപ്ര ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ് ട്രാൻസ്ഫോർമറിന്റെ കീഴിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ മുണ്ടുവേലിപടി, വട്ടാകുന്നു, സ്പ്രിംഗ്, ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈൻ ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ കെ ഡെൻ്റൽ, ജീവധാര, പുല്ലരിക്കുന്നു, പടിഞ്ഞാറേക്കര, എ എം റബ്ബർസ്, തെക്കുംപാലം, തൈപറമ്പ്, ചുങ്കം, നിർമിതി കോളനി, കാര്യംപാടം അഗ്രി എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 

Advertisements

Hot Topics

Related Articles