കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 20 ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 20 ബുധനാഴ്ച വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കടുവാക്കുഴി, മൂരിക്കാട്ട് റബ്ബേഴ്‌സ് എന്നീ ഭാഗങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മലമേൽ കാവ്, കുരുമുളക് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ, വില്ലേജ്, ഇടയാടി, കരിയം പാടം, മില്ലേനിയം, പാരഗൺ,എന്നീ ട്രാൻസ്ഫോമർ കളുടെ പരിധിയിൽ 9.00 മുതൽ 5.00 വരെ വൈദ്യുതിമുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആർ ഐ ടി , ഐ ഐ എം സി എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെയും കാഞ്ഞിരക്കാട് ഭാഗങ്ങളിൽ ഉച്ചക്ക് 2.00 മുതൽ വൈകിട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാറാട്ടുക്കുളം, പ്ലാന്തോട്ടം , ആശാരിമുക്ക് , നന്ദനാർ കോവിൽ , ഒട്ടക്കാട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:00 മുതൽ 06:00 വരെ വൈദ്യുതി മുടങ്ങും.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ സി സി എം , കെ എസ് ആർ ടി സി , കുറ്റിപ്പാറ, ആറാം മൈൽ ഭാഗങ്ങളിൽ 9am മുതൽ 12pm വരെ ഭാഗികമായും നരിമറ്റം, നരിമറ്റം ജങ്ഷൻ, ചൊവ്വൂർ, ചൊവ്വൂർ സ്കൂൾ അഞ്ച്കുടിയാർ, മങ്കൊമ്പ് സ്കൂൾ, അപ്പർ മങ്കൊമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ നാല് വരെയും വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പഴയിടത്ത് പടി, കിഴക്കേടത്ത് പടി, പണിക്കമറ്റം, പാരഗൺ പടി , ഇടപ്പള്ളി, കുറ്റിയക്കുന്ന്, പത്തായ കുഴി , കടുവാക്കുഴി എരുമപ്പെട്ടി , വെണ്ണാശ്ശേരി, ഈ സ്റ്റേൺ റബ്ബേഴ്സ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിപ്പത്തിക്കണ്ടം, പ്രസാദ് റോഡ് എന്നീ ഭാഗങ്ങളിൽ 8.30 മുതൽ 5.00 ഭാഗികമായി വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന താഴത്തങ്ങാടി, താഴത്തങ്ങാടി വാട്ടർ അതോറിറ്റി, ആർ ടെക് , തൂക്കുപാലം, അംബൂരം, പൊൻമല ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കേന്ദ്രീയ വിദ്യാലയ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുലിക്കുഴി, എണ്ണക്കാച്ചിറ, കോൺക്കോർഡ്, പി പി ചെറിയാൻ, ഔട്പോസ്റ്റ്, കേരളബാങ്ക്, കാലായിപ്പടി, പുളിമൂട് പാപ്പാഞ്ചിറ, മുളക്കാംത്തുരുത്തി എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള മോസ്കോ, വത്തിക്കാൻ, ,കാവാലച്ചിറ നാരകത്തോട് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 5:30 വരെയും കങ്ങഴക്കുന്ന്, പമ്പൂർകവല, മണലേപീടിക, നെടുംപൊയ്ക, പുതുവയൽ,വട്ടക്കുന്ന്, മാത്തൂർപടി ട്രാൻസ്ഫോർമകളിൽ 2 മണി മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയപ്പാർ, ആർട്ടിക് ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 8.30 മുതൽ 5.00 ഭാഗികമായി വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വായനശാല, മാരുതി, അയ്യന്മാത്ര, ഇല്ലിക്കൽ , കൊച്ചുപാലം , എന്നീ ട്രാൻസ്ഫോമർ കളുടെ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. തിരുവാർപ്പ് ടവർ , യു പി സ്കൂൾ , സിഡ്ക്കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് , മർത്തശ്മുറി എന്നീ ട്രാൻസ്ഫോമർ കളുടെ പരിധിയിൽ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.