കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 12 ശനിയാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സാൻഞ്ചോസ്, അണ്ണാടിവയൽ, അണ്ണാടിവയൽ ചർച്ച്, ഇല്ലിവളവ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാളികകടവ്, എൻജിനീയറിങ് കോളേജ്, താന്നിമൂട് , ചൂരച്ചിറ , പന്നിത്തടം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കസ്തൂർബാ, ഡോവ് ഇമേജസ്, ആറാട്ടുകടവ്, അമ്പലം, പാറപ്പുറം എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട സെക്ഷൻ പരിധിയിൽരാവിലെ 9 മുതൽ വൈകുന്നേരം 5 വരെ അരുവിത്തുറ ആർക്കേഡ്, അൽഫോൻസാ സ്കൂൾ, ബ്ലോക്ക് റോഡ്, ആശുപത്രിപ്പടി, കോടതി, മന്തക്കുന്ന്, എന്നീ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്നത്തു കടവ് ട്രാൻസ്ഫോർമറിൽ രാവിലെ 8.30 മണി മുതൽ വൈകിട്ട് 5:30 വരെയും അമ്പലക്കോടി ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുറ്റിയ്ക്കുന്ന്, പത്തായക്കുഴി, കടുവാക്കുഴി, എരുമപ്പെട്ടി, വെണ്ണാശ്ശേരി , ഈസ്റ്റേൺ റബ്ബേഴ്സ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എം ഒ സി ,മന്ദിരം കോളനി, ട്രൈൻവില്ല, ആനത്താനം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിൽ
ഡൈൻ ട്രാൻസ്ഫോർമറിന്റപരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മുണ്ടുപാലം, മാർക്കറ്റ്, സിവിൽ സ്റ്റേഷൻ പരിധിയിൽ രാവിലെ 9.30 മുതൽ ഒന്ന് വരെ ഭാഗികമായി സപ്ലൈ മുടങ്ങും.