കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ മൂന്ന് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ മൂന്ന് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വിവിധ ഭാഗങ്ങളിൽ രാവിലെ 09:30 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാടത്തുംക്കുഴി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും മഴവില്ല് ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

Advertisements

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുണ്ടം, കോട്ടെക്സ്, മുരിങ്ങോട്ടുപടി, കൊശമറ്റം കവല, അർച്ചന ഭാഗങ്ങളിൽ 9:00 മുതൽ 5:00 വരെയും മാങ്ങാനം, കഞ്ഞിക്കുഴി, പി സ് സി , മിൽമ, വിജയപുരം, മടുക്കനി, അരമന, ദേവലോകം, പടിഞ്ഞാറേക്കര, അടിവാരം, ദേവപ്രഭ ഭാഗങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും. രാവിലെ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കുന്നക്കാട് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ 9.00 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മന്ദിരം ജനത റോഡ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആശാനിലയം ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 1.00 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles