കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 22 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ ൻ്റെ പരിധിയിൽ പ്ലാച്ചിക്കൽ, പുത്തൂരം പടി,പച്ചിലമാക്കൽ, ഇരുപ്പക്കൽ, നല്ലൂർ പടവ്, മാരിക്കൽ, അപായപ്പടി, വെട്ടിക്കാവുങ്കൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഐരാറ്റുപാറ, മംഗളഗിരി, തീക്കോയി ടൗൺ, അലിമുക്ക്, കീരിയാത്തോട്ടം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാണക്കാരി സബ്സ്റ്റേഷൻ മുതൽ സെന്റർ ജംഗ്ഷൻ, മംഗര കലുങ്ക്, കാണക്കാരി അമ്പല കവല.ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മില്ലേനിയം ക്രോസ് ഫീൽഡ് വരെയുള്ള ലൈനു കളിൽ രാവിലെ 9 മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചകിരി , പ്ലാമ്മൂട്, കാവിൽത്താഴെ, എണ്ണക്കാച്ചിറ എന്നീ ട്രാൻസ് ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും, ശെൽവൻ, മന്ദിരം എന്നീ ട്രാൻസ്ഫോർമകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കിളിമല ഭാഗത്ത് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മുല്ലശ്ശേരി, പൂവത്തുമ്മൂട് , ഇല്ലിമൂട്, തൂമ്പുങ്കൽ, കരിക്കണ്ടം, കിംഗ്സ് ബേക്കേഴ്സ്, കല്ലുവെട്ടം, നടക്കപ്പാടം,എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
ഏറ്റുമാനൂർ സബ്‌സ്റ്റേഷനിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ രാവിലെ 08:30 മുതൽ വൈകിട്ട് 05:00 മണി* വരെ സബ്‌സ്റ്റേഷനിൽ നിന്നുള്ള ഏറ്റുമാനൂർ ടൌൺ, പേരൂർ, കുറുപ്പന്തറ, കിടങ്ങൂർ, പിണ്ടിപ്പുഴ* ഫീഡ്റുകളിൽ നിന്നും വൈദ്യുതി വിതരണം മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കാവനപ്പാറ , കണ്ണങ്കര പോളിടെക്നിക്ക് ,മുളകുഴ, ബിന്ദു നഗർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മേഴ്സി ഹോം , ജെസ്സ് , വളയംക്കുഴി , ദീപു എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നo ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അമയനൂർ വര കുമല,എട്ടു പറ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ശങ്കരശ്ശേരി ട്രാൻസ്ഫോമറിൽ നാളെ രാവിലെ 9.30 മുതൽ 4:30 വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുണ്ടം, കോട്ടെക്സ്, മുരിങ്ങോട്ടുപടി, കൊശമറ്റം കവല, അർച്ചന, നാഗമ്പടം സ്റ്റേഡിയം ഭാഗങ്ങളിൽ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.